Englishहिन्दीಕನ್ನಡதமிழ்తెలుగు

ഏകദിന പരംമ്പരയില്‍ യുവരാജിനു പകരം ബിന്നി

Updated: Thursday, January 2, 2014, 10:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുബൈ: ന്യൂസിലാന്റിനെതിരായ ഏകദിന ടെസ്‌റ്റ്‌ പരംമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രക്യാപിച്ചു.ഏകദിന ടീമില്‍ നിന്നും യുവരാജ്‌ സിങിനെ ഒഴിവാക്കി. മധ്യപ്രദേശ്‌ പേസ്‌ ബൗളര്‍ ഈശ്വര്‍ പാണ്ഡേയും കര്‍ണ്ണാടക ഓള്‍ റൗണ്ടര്‍ സ്വാവര്‍ട്ട്‌ ബിന്നിയും ഏകദിന ക്രിക്കറ്റ്‌ ടീമില്‍ ഇടംനേടി.

5 ഏകദിനവും 2 ടെസ്‌റ്റുമാണ്‌ പരംമ്പരയില്‍. ആദ്യ ദിനം ജനുവരി 19 ന്‌ നടക്കും.ഫെബ്രവരി ആറിന്‌ ആദ്യ ടെസ്റ്റ്‌ ആരംഭിക്കും.ഫാസ്റ്റ്‌ ബൗളര്‍ വരുണ്‍ ആരോണും ടീമില്‍ തിരിച്ചെത്തി.മോഹിത്‌ വര്‍മ്മയ്‌ക്ക്‌ പകരമാണ്‌ വരുണ്‍. 2011 ശേഷം ആദ്യമായാണ്‌ വരുണ്‍ ഇന്ത്യന്‍ ടീമില്‍ എത്തുന്നത്‌. മധ്യപ്രദേശിന്റെ യുവതാരം ഈശ്വര്‍ പാണ്ഡേയ്‌ക്ക്‌ പ്രായം 24. 31 ഫസ്റ്റക്ലാസ്‌ മല്‍സരങ്ങളില്‍ നിന്നായി 131 വിക്കറ്റ്‌ എടുത്തിട്ടുണ്ട്‌.സ്റ്റുവര്‍ട്ട്‌ ബിന്നിക്ക്‌ പ്രായം 29.

ഏകദിന പരംമ്പരയില്‍ യുവരാജിനു പകരം ബിന്നി


കര്‍ണ്ണാടകയ്‌ക്കു വേണ്ടി 59 ഫസ്റ്റ്‌ക്ലാസ്‌ മല്‍സരങ്ങളിലായി 2714 റണ്‍സും 71 വിക്കറ്റും ഈ ഓള്‍റൗണ്ടര്‍ നേടിയിട്ടുണ്ട്‌. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന വരുണിനു ന്യൂസിലാഡിലെ പേസ്‌ പിച്ചുള്‍ ഗുണകരമായേക്കും.

ന്യൂസീലാഡിലെ സാഹചര്യങ്ങള്‍ പേസിനെ തുണയ്‌ക്കുന്നതായതിനാലാണ്‌ കൂടുതല്‍ പേസ്‌ ബൗളര്‍മാരെ ഉള്‍പ്പെടുത്തിയതെന്ന്‌ ബിസിസിഐ സെക്രട്ടറി സഞ്‌ജയ്‌ പാട്ടേല്‍ പറഞ്ഞു. 2015 ലോകകപ്പ്‌ മുമ്പില്‍ കണ്ടുള്ള ടീമിനെയാണ്‌ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണാഫ്രിക്കയുമായുള്ള കളിയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ കഴിയാതെ പോയത്‌ യുവരാജിനു ടെസ്‌റ്റ്‌ പരംമ്പര നഷ്ടമാക്കി.

Story first published:  Thursday, January 2, 2014, 9:58 [IST]
English summary
Yuvraj Singh dropped for New Zealand tour; Stuart Binny included
പ്രതികരണം എഴുതൂ