Englishहिन्दीಕನ್ನಡதமிழ்తెలుగు

അഫ്രീദിയുടെ സെഞ്ച്വറി തകര്‍ത്ത്‌ ആന്‍ഡേഴ്‌സണ്‍

Updated: Thursday, January 2, 2014, 10:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ക്യൂന്‍സ്‌ടൗണ്‍: ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡ്‌ ന്യൂസിലന്‍ഡിന്റെ കോറി ജെ ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. 36 പന്തുകള്‍ക്ക്‌ സെഞ്ച്വറി നേടികൊണ്ടാണ്‌ ആന്‍ഡേഴ്‌സണ്‍ ഈ നേട്ടം കൈവരിച്ചത്‌.

പാക്കിസ്ഥാന്റെ ഷാഹിദ്‌ അഫ്രീദി 17 വര്‍ഷം മുമ്പ്‌ സ്ഥാപിച്ച 37 പന്തിലെ സെഞ്ച്വറി എന്ന റെക്കോര്‍ഡാണ്‌ ആന്‍ഡേഴ്‌സണ്‍ 2014 ന്റെ തുടക്കത്തില്‍ തിരുത്തിയത്‌.വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലാണ്‌ ഈ റക്കോര്‍ഡ്‌ പ്രകടനം.മത്സരത്തില്‍ 47 പന്ത്‌ നേരിട്ട ആന്‍ഡേഴ്‌സണ്‍ 131 റണ്‍സ്‌ നേടി പുറത്താകാതെ നിന്നു. 6 ഫോറും 14 സിക്‌സും അടങ്ങിയതാണ്‌ ഇന്നിംഗ്‌സ്‌.

അഫ്രീദിയുടെ സെഞ്ച്വറി തകര്‍ത്ത്‌ ആന്‍ഡേഴ്‌സണ്‍


1996 ല്‍ 16ാം വയസില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന തന്റെ ആദ്യ മത്സരത്തില്‍ ആയിരുന്നു അഫ്രീദി വേഗമേറിയ സെഞ്ചുറി നേടയത്‌.എന്നാല്‍ ക്രിക്കറ്റില്‍ നിരവധി റക്കോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും അഫ്രീദിയുടെ ഈ റക്കോര്‍ഡ്‌ തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.എന്നാല്‍ മഴമൂലം 21 ഓവറാക്കി കുറച്ച മത്സരത്തിലണ്‌ ആന്‍ഡേഴ്‌സണ്‍ ഈ വന്‍ നേട്ടം കൈവരിച്ചത്‌.

ആന്‍ഡോഴ്‌സണു പുറമേ ജെസി റൈഡറും സെഞ്ച്വറി നേടിയ മത്സരം കിവീസ്‌ 159 റണ്‍സിനു വിജയിച്ചു. ഇരുവരുടെയും സെഞ്ച്വറിയുടെ ബലത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ 21 ഓവറില്‍ 283 റണ്‍സ്‌ നേടി. ആന്‍ഡേഴ്‌സനാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

Story first published:  Thursday, January 2, 2014, 9:59 [IST]
English summary
The left-handed Anderson brought up his hundred off just 36 balls, shattering the previous record held by Pakistan's Shahid Afridi. Anderson remained 131 not out (47 balls, 6x4, 14x6). New Zealand posted a mammoth 283/4 in 21 overs. Jesse Ryder too hit a quick ton, scoring 104 off 51 deliveries (12x4, 5x6)
പ്രതികരണം എഴുതൂ