Englishहिन्दीಕನ್ನಡதமிழ்తెలుగు

നാലാം ആഷസ്‌ ടെസ്‌റ്റിലും ഇംഗ്ലണ്ടിന് തോല്‍വി

Updated: Wednesday, January 1, 2014, 12:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മെല്‍ബണ്‌: ക്രിസ്‌ റോജേഴ്‌സിന്റ സെഞ്ചറിക്കു മുന്നില്‍ പകച്ചു പോയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്ക്കെതിരെ നാലാം ആഷസ്‌ ടെസ്‌റ്റിലും കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ക്രിസ്‌ റോജേഴ്‌സിന്റെ സെഞ്ചുറിയും(116)ഷെയ്ൻ വാട്‌സണിന്റെ അര്‍ധ സെഞ്ചുറിയും(83 നോട്ടൗട്ട്‌) ഓസ്‌ട്രേലിയയ്ക്ക്‌ തിളക്കമാര്‍ന്ന വിജയം നേടി കൊടുത്തു.

ആദ്യ ഇന്നിങ്‌സില്‍  ഇംഗ്ലണ്ട് 51 റണ്‍സില്‍ വഴങ്ങിയതോടെയാണ്‌ മത്സരം ഓസ്‌ട്രേലിയയ്ക്ക്‌ സ്വന്തമായത്‌. വിക്കറ്റ്‌ നഷ്ടപ്പെടാതെ 30 റണ്‍സ്‌ എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്‌ തുടര്‍ന്ന അവർ അതിവേഗം വിജയ ലക്ഷ്യത്തില്‍ എത്തി. വാര്‍ണര്‍ (45 പന്തില്‍ 25), സെഞ്ചുറി തികച്ച റോജേഴ്‌സും (115 പന്തില്‍ 116 ) മാത്രമെ പുറത്തായുള്ളു. ഷെയ്‌ന്‍ വാട്‌സനും (90 പന്തില്‍ 83), ക്യാപ്‌റ്റന്‍ മൈക്കേല്‍ ക്ലര്‍ക്കും (20 പന്തില്‍ 6)പുറത്താകാതെ നിന്നു. ഇതോടെ ക്ലാര്‍ക്ക്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 8000 റണ്‍സ്‌ തികയ്‌ക്കുകയും ചെയ്‌തു.

നാലാം ആഷസ്‌ ടെസ്‌റ്റിലും ഇംഗ്ലണ്ടിന് തോല്‍വി

മെല്‍ബണിലെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മികച്ച നാലാം ഇന്നിങ്‌സ്‌ സ്‌കോറാണ്‌ ഓസിസ്‌ കുറിച്ചത്‌. രണ്ട്‌ ഇന്നിങ്‌സിലുമായി 8 വിക്കറ്റ്‌ എടുത്ത മിച്ചല്‍ ജോണ്‍സണ്‍ ഒരിക്കല്‍ കൂടി മാന്‍ ഒഫ്‌ ദി മാച്ച്‌ ആയി. സ്‌കോര്‍: ഇംഗ്ലണ്ട്‌ 255,179. ഓസ്‌ട്രേലിയ 204,രണ്ടിന്‌ 231. വെള്ളിയാഴ്‌ച മുതന്‍ സിഡ്‌നിയിലാണ്‌ അഞ്ചാം ടെസ്റ്റ്‌.

Story first published:  Wednesday, January 1, 2014, 11:28 [IST]
English summary
Australia made it four wins out of four and moved closer to an Ashes whitewash with a dominant eight-wicket victory over England with a day to spare in Melbourne
പ്രതികരണം എഴുതൂ