Englishहिन्दीಕನ್ನಡதமிழ்తెలుగు

ജാക്‌ കാലിസ്‌ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നു

Updated: Thursday, December 26, 2013, 17:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജോഹന്നാസ്‌ബര്‍ഹഗ്‌: ക്രിക്കറ്റ്‌ കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ജാക്‌ കാലിസ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.ഡര്‍ബനില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്‌റ്റ്‌ തന്റെ അവസാന രാജ്യാന്തര മത്സമാകുമെന്ന്‌ കാലിസ്‌ പ്രഖ്യാപിച്ചു.

ക്രീസിലെത്താന്‍ എതിര്‍ ടീമിനു ഏറ്റവും വിലയേറിയ വിക്കറ്റ്‌.സ്വന്തം ടീമിനു ഫീല്‍ഡിലും ബോളിങ്ങിലും എപ്പോഴും വിശ്വസിക്കാവുന്ന താരം.ക്രിക്കറ്റ്‌ ലോകത്ത്‌ കാലിസ്‌ രാജ്യാന്തര ശ്രദ്ധനേടുന്നത്‌ 1997 ലാണ്‌.അന്ന്‌ ദക്ഷിണാഫ്രിക്കയെ തോല്‍വിയില്‍ നിന്നും കരകയറ്റി .പിന്നീട്‌ അങ്ങോട്ട്‌ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ തേരാളിയായി. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ബാറ്റിങ്ങ്‌ ടെക്‌നിക്ക്‌ കാലിസിനു മാത്രം സ്വന്തമായി.

ജാക്‌ കാലിസ്‌ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നു


165 ടെസ്റ്റ്‌ മത്സരങ്ങളില്‍ കളികളത്തില്‍ ഇറങ്ങിയ കാലിസ്‌ 55.12 ശരാശരിയോടെ 13.174 റണ്‍സ്‌ തന്റെ പേരിനോടൊപ്പം ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ ടെസറ്റ്‌ സെഞ്ച്വറിയെടുത്ത താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനു പിന്നില്‍ രണ്ടാമതായി കാലിസിന്റെ പേരു കുറിക്കപ്പെട്ടു.കുറച്ചു വര്‍ഷങ്ങള്‍ക്കൂടി കളിയില്‍ തുടര്‍ന്ന്‌ സച്ചിന്റെ ഈ റക്കോര്‍ഡ്‌ തകര്‍ക്കുക എന്നത്‌ കാലിസിന്റെ ആഗ്രഹമായിരുന്നു.എന്നാല്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ്‌ കാലിസിന്‍െ ടെസ്റ്റില്‍ നിന്നുമുള്ള വിരമിക്കല്‍.

18 വര്‍ഷം മുമ്പ്‌ നടന്ന അരങ്ങേറ്റ ടസ്‌്‌റ്റു മുതല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്‌ ബഹുമതിയാായി കരുതുന്നു എന്ന്‌ കാലിസ്‌ പറഞ്ഞു.എന്നാല്‍ ടെസ്റ്റില്‍ നിന്നും വിരമിക്കാനുള്ള സമയമായെന്നു മനസു പറയുന്നുവെന്നും എങ്കിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി 2015ല്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ടീമിനു വേണ്ടി കളിക്കാന്‍ മോഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story first published:  Thursday, December 26, 2013, 15:42 [IST]
English summary
Jacques kallis the supreme all rounder of his era quits from test cricket.
പ്രതികരണം എഴുതൂ