Englishहिन्दीಕನ್ನಡதமிழ்తెలుగు

ആഷസ് ഓസ്‌ട്രേലിയ തിരിച്ചുപിടിച്ചു

Posted by:
Published: Tuesday, December 17, 2013, 12:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഉജ്വലവിജയം നേടി ആതിഥേയരായ ഓസ്‌ട്രേലിയ ആഷസ് പരമ്പര തിരിച്ചുപിടിച്ചു. അവിശ്വസനീയമായ തിരിച്ചുവരവാണ് ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ നടത്തിയത്. കഴിഞ്ഞ ആഷസില്‍ തകര്‍ന്ന് തരിപ്പണമായിപ്പോയ ടീമിനെ ഇത്തവണ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ ഇന്നിംഗ്‌സുകളും മിച്ചല്‍ ജോണ്‍സന്റെ ഫാസ്റ്റ് ബൗളിംഗ് കരുത്തും കുറച്ചൊന്നുമല്ല തുണച്ചത്.

വാക്കയിലെ അതിവേഗ പിച്ചില്‍ 504 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 353 റണ്‍സിന് ഓളൗട്ടായി. 150 റണ്‍സിന്റെ വിജയത്തോടെ മൂന്നാം ടെസ്റ്റും ആഷസ് കിരീടവും ഓസ്‌ട്രേലിയയ്ക്ക്. നാല് വര്‍ഷത്തിന് ശേഷമാണ് ഓസീസ് ആഷസ് കപ്പില്‍ മുത്തമിടുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളും നേരത്തെ വിജയിച്ച ഓസ്‌ട്രേലിയയ്ക്ക് ഇതോടെ 3 -0 ന്റെ ലീഡായി.

ആഷസ് ഓസ്‌ട്രേലിയ തിരിച്ചുപിടിച്ചു

കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തളരാതെ പോരാടിയ ഇംഗ്ലണ്ട് ഓസീസ് ബൗളര്‍മാര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി. ബെന്‍ സ്‌റ്റോക്‌സിന്റെ 120 റണ്‍സായിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ ആകര്‍ഷണം. എന്നാല്‍ കളി ജയിക്കാന്‍ സ്‌റ്റോക്‌സിന്റെ കന്നി സെഞ്ചുറിയും മതിയായില്ല. നൂറ്റി നാലാമത്തെ ഓവറില്‍ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ജോര്‍ജ് ബെയ്‌ലി പിടിച്ച് ആന്‍ഡേഴ്‌സന്‍ പുറത്തായതോടെ മൂന്നാം ടെസ്റ്റിന് തിരശ്ശീല വീണു.

പരമ്പരയില്‍ 23 വിക്കറ്റുകളോടെ മിന്നുന്ന പ്രകടനമാണ് മിച്ചല്‍ ജോണ്‍സന്‍ നടത്തുന്നത്. പെര്‍ത്തിലും ജോണ്‍സന്‍ മോശമാക്കിയില്ല. 25 ഓവറുകള്‍ എറിഞ്ഞ ജോണ്‍സന്‍ 78 റണ്‍സിന് നാല് വിക്കറ്റുകളാണ് രണ്ടാമിന്നിംഗ്‌സില്‍ വീഴ്ത്തിയത്. നൂറാം ടെസ്റ്റ് കളിക്കുന്ന ഓസീ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി ഈ ആഷസ്. നാലാം ടെസ്റ്റ് ഡിസംബര്‍ 26 ന് മെല്‍ബണില്‍ തുടങ്ങും.

English summary
Australia defeated England by 150 runs in the third Test to reclaim the Ashes after four years.
പ്രതികരണം എഴുതൂ