Englishहिन्दीಕನ್ನಡதமிழ்తెలుగు

മണ്ടേലയും ക്രിക്കറ്റും തമ്മില്‍

Published: Monday, December 9, 2013, 12:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറുമെന്നല്ലേ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരാളുണ്ട്. നെല്‍സണ്‍ മണ്ടേല. ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ചരിത്രം നെല്‍സണ്‍ മണ്ടേലയില്‍ നിന്ന് തുടങ്ങേണ്ടി വരും. 1991 ല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവും സംഘാടകനുമായ അലി ബാച്ചര്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസമായ ക്ലൈവ് ലോയ്ഡിനെ നാട്ടിലേക്ക് ക്ഷണിച്ചു കൊണ്ടു വന്ന സന്ദര്‍ഭം.

കറുത്തവരില്‍ ക്രിക്കറ്റ് പ്രചോദനം നല്‍കുകയായിരുന്നു ഉദ്ദേശ്യം. ലോയ്ഡ് ആദ്യം ആവശ്യപ്പെട്ടത് നെല്‍സണ്‍ മണ്ടേലയെ കാണാന്‍ അവസരമുണ്ടാക്കാനാണ്. കൂടിക്കാഴ്ച നടന്നു. വലിയ മാധ്യമശ്രദ്ധ ലഭിച്ച സംഗമം. അവിടെ വെച്ച് ഒരു ജേര്‍ണലിസ്റ്റ് ചോദിച്ചു. ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ലോകകപ്പ് കളിക്കുമോ?. തൊട്ടടുത്ത വര്‍ഷം ലോകകപ്പ് നടക്കാനിരിക്കെയാണ് ഈ ചോദ്യം.

മണ്ടേലയും ക്രിക്കറ്റും തമ്മില്‍

എന്താ സംശയം, നമ്മള്‍ കളിച്ചിരിക്കും - മണ്ടേലയുടെ മറുപടി ഉടനടി. ഐ സി സി ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക വരവറിയിച്ചത് മണ്ടേലയുടെ ഉറച്ച തീരുമാനത്തിലായിരുന്നു. തന്റെ അടുത്തെത്തുന്നവരിലേക്ക് പോസിറ്റീവ് എനര്‍ജി പകരുന്ന വ്യക്തിപ്രഭാവമായിരുന്നു മണ്ടേല.1999 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക നിര്‍ണായക ജയം നേടിയപ്പോള്‍ മാച്ച് വിന്നറായ ലാന്‍സ് ക്ലൂസ്‌നറിനെ അഭിനന്ദിക്കാന്‍ മണ്ടേലക്ക് തിടുക്കമായി. അലി ബാച്ചറിനെ വിളിച്ചാണ് മണ്ടേല ഉദ്ദേശ്യം അറിയിച്ചത്. വെളുത്തവര്‍ഗക്കാരനായ ക്ലൂസ്‌നറിനെ ഫോണില്‍ വിളിച്ച് വലിയ ആവേശത്തോടെയാണത്രെ മണ്ടേല സംസാരിച്ചത്. ജീവിതത്തിലെ മഹത്തായ അനുഭവമായി ക്ലൂസ്‌നര്‍ ഇത് ഓര്‍മിച്ചെടുത്ത സന്ദര്‍ഭങ്ങള്‍ പില്‍ക്കാലത്തുണ്ടായി.

അതിഥികളോട് മര്യാദ കാണിക്കുന്നതിലും മാഡിബക്ക് നിഷ്‌കര്‍ഷയുണ്ടായിരുന്നു. 1993 ല്‍ പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും ത്രിരാഷ്ട്ര പരമ്പരക്കായി ദക്ഷിണാഫ്രിക്കയിലെത്തി. ആതിഥേയ ടീം ഫൈനല്‍ കാണാതെ പുറത്തായതോടെ ആവേശം തണുത്തു. പാക്കിസ്ഥാന്‍-വിന്‍ഡീസ് ഫൈനലിന് എന്ത് ആവേശം ! പക്ഷേ, നെല്‍സണ്‍ മണ്ടേല മത്സരം കാണാനെത്തി. ചരിത്രത്തിലാദ്യമായി മണ്ടേല നേരില്‍ കണ്ട ആദ്യ ക്രിക്കറ്റ് മത്സരം !

ഓരോ മത്സരത്തിന് മുമ്പും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനെ മണ്ടേല ഫോണ്‍ ചെയ്യും. ജയിക്കാന്‍ മറക്കണ്ട എന്നൊരു തമാശയും കാച്ചും. ലാളിത്യവും തമാശയും കലര്‍ന്നതായിരുന്നു മാഡിബയുടെ സംസാര രീതിയെന്ന് സ്മിത് ഓര്‍ക്കുന്നു. ഓരോ കളിക്കാരനുമായും കുശലം പറയാന്‍ നേരം കണ്ടെത്തുന്ന മണ്ടേലയുടെ വ്യക്തിത്വമാണ് ഏകദിന ക്യാപ്റ്റന്‍ എബി ഡിവില്ലേഴ്‌സിനെ ആകര്‍ഷിച്ചത്.

English summary
Nelson Mandela, who passed away on Friday morning, was a passionate fan of cricket.
പ്രതികരണം എഴുതൂ