Englishहिन्दीಕನ್ನಡதமிழ்తెలుగు

ക്ലാര്‍ക്ക് തിളങ്ങി; ഓസീസ് ഉണര്‍ന്നു

Published: Monday, December 9, 2013, 10:09 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഓസ്‌ത്രേലിയന്‍ ക്രിക്കറ്റ് തിരിച്ചുവരവിന്റെ പാതയിലാണ്. ആഷസില്‍ ഇംഗ്ലണ്ടിന് മേല്‍ അവര്‍ കാട്ടിക്കൂട്ടുന്ന പ്രകടനം അതാണ് സൂചിപ്പിക്കുന്നത്. ഫോം വീണ്ടെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ടീമിനൊന്നടങ്കം ആത്മവിശ്വാസം പകരുന്നു. അഡലെയ്ഡ് ടെസ്റ്റില്‍ ആസ്‌ത്രേലിയക്ക് കൂറ്റന്‍ സ്‌കോറൊരുക്കിയത് ക്ലാര്‍ക്കിന്റെ അതിമനോഹരമായ ഇന്നിംഗ്‌സായിരുന്നു (148). ക്ലാര്‍ക്കിനൊപ്പം ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയ ബ്രാഡ് ഹാഡിനോട് ചോദിച്ചാലറിയാം ക്ലാര്‍ക്കിന്റെ ഫോം.

118 റണ്‍സടിച്ച ബ്രാഡ് ഹാഡിന്‍ തന്റെ സെഞ്ച്വറി നേട്ടത്തേക്കാള്‍ ഓര്‍ക്കുന്നത് ക്ലാര്‍ക്കിന്റെ ഇന്നിംഗ്‌സാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്റെ കളിയാണ് താന്‍ മറ്റേയറ്റത്ത് നിന്ന് കണ്ടതെന്ന് ഹാഡിന്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മറ്റാരേക്കാളും മികച്ച ബാറ്റിംഗ് ഫോം ക്ലാര്‍ക്കിന്റെതായിരുന്നു. ഇരുപത് റണ്‍സടിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ലാര്‍ക്ക് സെഞ്ച്വറി കണ്ടേ മടങ്ങൂ. അത്രക്ക് ആധികാരമാണത്രെ ഓസീസ് ക്യാപ്റ്റന്റെ ഫോം.

ക്ലാര്‍ക്ക് തിളങ്ങി; ഓസീസ് ഉണര്‍ന്നു

ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിംഗില്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നതെന്നും ഹാഡിന്‍ വിശ്വസിക്കുന്നു. ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് സമ്മര്‍ദമില്ലാതെ കളിക്കാന്‍ അധികം പേര്‍ക്ക് സാധിക്കില്ല. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും രാഹുല്‍ദ്രാവിഡുമൊക്കെ നിരാശപ്പെടുത്തിയിടത്താണ് ക്ലാര്‍ക്ക് വേറിട്ട വ്യക്തിത്വമാകുന്നത്. ഇതു തന്നെയാണ് ബ്രാഡ് ഹാഡിന്‍ ഇപ്പോള്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. ആറാം വിക്കറ്റില്‍ ക്ലാര്‍ക്കിനൊപ്പം 200 റണ്‍സ് ചേര്‍ത്തത് അഡലെയ്ഡിലെ റെക്കോര്‍ഡാണ്.

കഴിഞ്ഞ വര്‍ഷം മകള്‍ക്ക് അസുഖമായതിനെ തുടര്‍ന്ന് കരീബിയന്‍ പര്യടനത്തിനിടെ ടീം വിട്ട ബ്രാഡ് ഹാഡിനെ ആഷസിന് മുമ്പായിട്ടാണ് ഓസീസ് സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചത്. ബാറ്റിംഗ് ഓര്‍ഡറില്‍ ഓസീസ് നേരിടുന്ന വെല്ലുവിളി തന്നെയാണ് കാരണം. ബ്രിസ്ബനിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ 94ഉം രണ്ടാമിന്നിംഗ്‌സില്‍ 53ഉം റണ്‍സടിച്ച ഹാഡിന്‍ പ്രതീക്ഷ കാത്തു.

English summary
Brad Haddin says skipper Michael Clarke is best batsman in the world
പ്രതികരണം എഴുതൂ