Englishहिन्दीಕನ್ನಡதமிழ்తెలుగు

കളി ദക്ഷിണാഫ്രിക്കയില്‍ കാണണം

Published: Thursday, December 5, 2013, 10:22 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജോഹന്നസ്ബര്‍ഗ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ വിദേശ പര്യടനം എന്ന നിലക്ക് ശ്രദ്ധേയമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ കളി. ശരിക്കുമൊരു പരീക്ഷണ കാലമാണ് ടീം ഇന്ത്യക്ക് മുന്നിലുള്ളത്. ഇതുവരെ പയറ്റിയതൊന്നും ഒരു പയറ്റല്ലെന്നാണ് പലരും പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ പേസി-ബൗണ്‍സി പിച്ചില്‍ ജയിച്ചാല്‍ സമ്മതിച്ചു തരും ധോണിപ്പടയെ.

യുവതാരങ്ങളുടെ പുതുനിരയിലാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. ശിഖര്‍ ധവാനും രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ചേരുന്ന ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. മൂന്ന് പേരും കലണ്ടര്‍ വര്‍ഷം ആയിരം ഏകദിന റണ്‍സ് തികച്ചു കഴിഞ്ഞു. ശരാശരിയാകട്ടെ അമ്പതിന് മുകളിലും. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇവരുടെ സ്‌കോറിംഗ്. അതേ സമയം ബാറ്റിംഗ് ഓര്‍ഡറിലെ മധ്യനിരക്കാരായ സുരേഷ് റെയ്‌നയും യുവരാജ് സിംഗും ഇനിയും മികച്ച ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഈ വര്‍ഷം 31 മത്സരങ്ങളില്‍ റെയ്‌നയുടെ ശരാശരി 36 ആണ്. യുവരാജ് 21 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ശരാശരി 21.23 ഉം.

കളി ദക്ഷിണാഫ്രിക്കയില്‍ കാണണം

ഇവരുടെ അവസാന ഒമ്പത് മത്സരങ്ങളെടുത്താല്‍ പ്രകടന നിലവാരം ഏറെ താഴെയാണ്. റെയ്‌ന 22.42ഉം യുവരാജ് 19.66ഉം. ധവാനും രോഹിതും കോഹ്‌ലിയും അനായാസം സ്‌കോറിംഗ് നടത്തിയപ്പോഴാണ് ഇവരുടെ പരാജയം. അതേ സമയം ആറാം സ്ഥാനത്തിറങ്ങുന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തകര്‍പ്പന്‍ ഫോം നിലനിര്‍ത്തുന്നു. 23 മത്സരങ്ങളില്‍ 66.90 ആണ് ധോണിയുടെ ബാറ്റിംഗ് ശരാശരി. എട്ട് മത്സരങ്ങളില്‍ നോട്ടൗട്ട്. നാല് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ധോണി നേടി.

ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാരുടെ ബലഹീനതകള്‍ മനസ്സിലാക്കി എറിയുന്ന ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. ഡെയില്‍ സ്റ്റെയിന്‍, മോര്‍നി മോര്‍ക്കല്‍, വെര്‍നോന്‍ ഫിലാണ്ടര്‍, ജാക്വസ് കാലിസ് എന്നിവരാണ് ആതിഥേയരുടെ വേഗക്കൂറ്റന്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്നേവരെ ഏകദിന പരമ്പര ജയിച്ചിട്ടില്ലാത്ത ഇന്ത്യക്ക് പാക്കിസ്ഥാന്റെ പരമ്പര ജയം പുത്തന്‍ പ്രതീക്ഷയേകുന്നു. എ ബി ഡിവില്ലേഴ്‌സിന്റെ നേതൃത്വത്തിലുള്ള ആതിഥേയ സംഘം പാക്കിസ്ഥാനോടേറ്റ പരാജയം മായ്ച്ചു കളയാന്‍ ഇന്ത്യക്കെതിരെ മികച്ച വിജയം തന്നെ ലക്ഷ്യമിടുന്നു.

English summary
Indian cricket to get a new start after Sachin era.
പ്രതികരണം എഴുതൂ