Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യന്‍ സാധ്യത ബൗളിംഗില്‍: സിമണ്‍സ്

Published: Thursday, December 5, 2013, 11:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരത്തില്‍ ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താനുള്ള കരുത്ത് ഇന്ത്യന്‍ ബൗളിംഗ് നിരക്കുണ്ടെങ്കിലേ രക്ഷയുള്ളൂ. അതു പോലെ, ഡെയില്‍ സ്റ്റെയിന്‍ എന്ന മാരക പേസറെ നേരിടുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ നൈപുണ്യം കാണിക്കുകയും വേണം. അല്ലാത്ത പക്ഷം, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സാധ്യത വിദൂരം. ഇന്ത്യന്‍ ടീമിന്റെ മുന്‍ ബൗളിംഗ് കോച്ച് എറിക് സിമണ്‍സിന്റെതാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സും ചേരുന്ന ബൗളിംഗ് വിക്കറ്റ്. ലൈനും ലെംഗ്തും കൃത്യമാക്കി സ്ഥിരതയോടെ പന്തെറിയുന്നവര്‍ക്ക് വലിയ സാധ്യതകളാണ് മുന്നിലുള്ളത്. സഹീര്‍ഖാന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ക്യാമ്പിന് ഉണര്‍വേകും. പ്രത്യേകിച്ച് ടീം ക്യാപ്റ്റന്.

ഇന്ത്യന്‍ സാധ്യത ബൗളിംഗില്‍: സിമണ്‍സ്

സഹീറിന്റെ പരിചയ സമ്പത്ത് വലിയ ഘടകമാണ്. എതിര്‍ ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യങ്ങള്‍ പഠിച്ചെറിയുന്നതില്‍ മിടുക്കുനാണ് സഹീര്‍. പേസ് നിരയിലെ യുവാക്കളിലും സിമണ്‍സിന് പ്രതീക്ഷയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ എങ്ങനെ പന്തെറിയണമെന്ന് എത്ര വേഗം പഠിച്ചെടുക്കുന്നുവെന്നത് അനുസരിച്ചാകും യുവാക്കളുടെ വിജയം.

ഇന്ത്യക്ക് പരമ്പര ജയിക്കണമെങ്കില്‍ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് മികവ് കാണിച്ചേ മതിയാകൂ. ഭേദപ്പെട്ട ടോട്ടല്‍ നേടിയാല്‍ ബൗളര്‍മാരുടെ മികവ് ഉപയോഗിച്ച് സന്ദര്‍ശക ടീമിന് അട്ടിമറി സൃഷ്ടിക്കാമെന്ന് സിമണ്‍സ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഡെയില്‍ സ്റ്റെയിനെ നേരിടുന്നത് പോലിരിക്കും എല്ലാം. കൃത്യതയും കണിശതയും ചേര്‍ത്ത് സ്ഥിരതയോടെ പന്തെറിയുന്ന സ്റ്റെയിനെ വെല്ലാന്‍ പോന്ന ഒരു പേസര്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ ഇല്ലെന്ന് സിമണ്‍സ് പറയുന്നു.

ഇന്ത്യയുടെ പുതിയ കണ്ടെത്തല്‍ മുഹമ്മദ് ഷമിക്കും മനസ് വെച്ചാല്‍ തീപ്പൊരിയാകാനുള്ള പ്രതിഭയുണ്ടെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ നിരീക്ഷിക്കുന്നു. ഷമിയുടെ സ്ഥിരതയാണ് സിമണ്‍സിനെ ആകര്‍ഷിക്കുന്നത്. ഏതൊരു ക്യാപ്റ്റനും ആഗ്രഹിക്കുന്ന തരത്തിലുള്ള പേസറാണ് ഷമി.

English summary
Handling Dale Steyn is key for Indians: Eric Simons.
പ്രതികരണം എഴുതൂ