Englishहिन्दीಕನ್ನಡதமிழ்తెలుగు

സെലക്ടര്‍മാരോട് തട്ടിക്കയറി ഗംഭീര്‍

Published: Thursday, December 5, 2013, 14:47 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ഗൗതം ഗംഭീര്‍ സ്വതവേ മുന്‍കോപിയാണ്. ഇപ്പോഴാകട്ടെ, കോപം കൂടിയിട്ടുമുണ്ട്. ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിന്റെ നിരാശ ഒരു വശത്ത്. സെലക്ടര്‍മാരെ കുറ്റപ്പെടുത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സ്വന്തം ഭാഗം ന്യായീകരിച്ചതിന്റെ കലിപ്പ് മറ്റൊരു ഭാഗത്ത്. അതിനൊക്കെപ്പുറമെയാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെലക്ടര്‍മാരുടെ തലയില്‍ കയറിയുള്ള കളി.

രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമിന്റെ തിരഞ്ഞെടുപ്പിലാണ് സംഭവം. താനാവശ്യപ്പെട്ട കളിക്കാരെ ടീമിലുള്‍പ്പെടുത്താത്തതില്‍ ഗംഭീര്‍ പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ക്യാപ്റ്റന്‍ ഗംഭീറുമായി അഭിപ്രായവ്യത്യസങ്ങളില്ലെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ചൗഹാന്‍ പറഞ്ഞു. അതേ സമയം, അസോസിയേഷനിലെ ഒരു സ്രോതസ് വെളിപ്പെടുത്തിയത് ഗംഭീറിന്റെ താത്പര്യം മുഖവിലക്കെടുക്കാതെയാണ് സെലക്ഷന്‍ നടന്നതെന്നാണ്.

സെലക്ടര്‍മാരോട് തട്ടിക്കയറി ഗംഭീര്‍

ഗംഭീര്‍ ഓഫ് സ്പിന്നര്‍ മനോജ് ചൗഹാനെ ആവശ്യപ്പെട്ടപ്പോള്‍ സെലക്ടര്‍മാര്‍ നല്‍കിയത് ബാറ്റ്‌സ്മാന്‍ മൊഹിത് ശര്‍മയെയാണ്. ഫോം മങ്ങിയ വിക്കറ്റ് കീപ്പര്‍ പുനിത് ബിഷ്തിനെ നിലനിര്‍ത്താന്‍ ഗംഭീര്‍ കിണഞ്ഞുശ്രമിച്ചു. എന്നാല്‍, രാഹുല്‍ യാദവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ച് സെലക്ടര്‍മാര്‍ ഗംഭീറിനെ വീണ്ടും തഴഞ്ഞു. ചാലഞ്ചര്‍ സീരീസില്‍ മികവറിയിച്ച ബാറ്റ്‌സ്മാന്‍ മിലിന്ദ് കുമാറിനും പ്രതീക്ഷിച്ച ഇടം ലഭിച്ചില്ല.

വെള്ളിയാഴ്ച ഒഡിഷയെ നേരിടുന്നതിനുള്ള പതിനഞ്ചംഗ ഡല്‍ഹി സ്‌ക്വാഡില്‍ രണ്ട് സ്പിന്നര്‍മാരാണുള്ളത്. വരുണ്‍ സൂദ്, മനന്‍ ശര്‍മ. ഇവരെ ടീമിലുള്‍പ്പെടുത്തിയതില്‍ ഗംഭീറിന് ഇഷ്ടക്കേടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് ചേതന്‍ ചൗഹാന്‍ പറഞ്ഞു. മേലില്‍ ഡല്‍ഹിയുട ക്യാപ്റ്റനാകാനില്ലെന്ന തീരുമാനം ഗംഭീര്‍ കൈക്കൊണ്ടേക്കുമെന്ന സൂചനയുണ്ട്. കാത്തിരുന്ന് കാണാം.

എങ്കിലും ദക്ഷിണാഫ്രിക്കയിലേക്കുള്ള ടീമില്‍ ഗംഭീറിനെ പ്രതീക്ഷിച്ചിരുന്നുവെന്നും ശരിക്കും മിസ് ചെയ്യുന്നുവെന്നും ധോണി പറഞ്ഞതിന്റെ ഗുട്ടന്‍സാണ് ഇനിയും പിടികിട്ടാത്തത്. ആക്കിയതാണോ....അതോ ചുമ്മാ ഡയലോഗടിച്ചതോ...!

English summary
Upset Gautam Gambhir storms out of selection meeting
പ്രതികരണം എഴുതൂ