Englishहिन्दीಕನ್ನಡதமிழ்తెలుగు

പൂജാരയില്‍ ഒരു ദ്രാവിഡുണ്ട്

Published: Wednesday, December 4, 2013, 10:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചെന്നൈ: ചേതോഹരമായ ബാറ്റിംഗ് മാത്രമല്ല ചേതേശ്വര്‍ പുജാരയെ താരമാക്കുന്നത്. റണ്‍ ദാരിദ്ര്യമില്ലാത്ത ബാറ്റിംഗ് ഫോം ആണ് പുജാരയുടെ പ്രത്യേകത. ഇതാ, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് സൗരാഷ്ട്ര താരം ഡബിള്‍ സെഞ്ച്വറിയോടെ ഒരുങ്ങിയിരിക്കുന്നത്. തമിഴ്‌നാടിനെതിരെ ഗ്രൂപ്പ് ബി രഞ്ജി മത്സരത്തിലാണ് സൗരാഷ്ട്രക്കായി പുജാര 269 റണ്‍സടിച്ച് തന്റെ കത്തുന്ന ഫോം തുടര്‍ന്നത്.

ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ഓപണര്‍ അഭിനവ് മുകുന്ദിന്റെ 240 റണ്‍സിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെ 133 റണ്‍സിന്റെയും മികവില്‍ എട്ട് വിക്കറ്റിന് 565ന് ഡിക്ലയര്‍ ചെയ്തു. 12 ന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന സൗരാഷ്ട്ര ചേതേശ്വര്‍ പുജാരയുടെയും ഇരട്ടസെഞ്ച്വറി നഷ്ടമായ (195) ജയദേവ് ഷായുടെയും റണ്‍ബലത്തില്‍ ആറ് വിക്കറ്റിന് 581 നേടി. പതിനാറ് റണ്‍സിന്റെ ലീഡ് നേടിയത് വഴി സൗരാഷ്ട്രക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് ലഭിച്ചു.

പൂജാരയില്‍ ഒരു ദ്രാവിഡുണ്ട്

കരിയറിലെ ഒമ്പതാമത്തെ ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറിയാണ് ചേതേശ്വര്‍ പുജാര ചെന്നൈയില്‍ നേടിയത്. അതിവേഗത്തില്‍ ഇരട്ടസെഞ്ച്വറികളുടെ എണ്ണം പെരുപ്പിച്ചു കൊണ്ടിരിക്കുന്ന പുജാരക്ക് മുന്നില്‍ മുന്‍ റെക്കോര്‍ഡുകള്‍ക്ക് അധികകാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. പതിനൊന്ന് ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറിയോടെ വിജയ് മെര്‍ചന്റാണ് ഇന്നും മുന്നിലുള്ളത്. പത്ത് ഫസ്റ്റ് ക്ലാസ് ഡബിളുകള്‍ നേടിയവരില്‍ സുനില്‍ ഗവാസ്‌കര്‍, വിജയ് ഹസാരെ, രാഹുല്‍ ദ്രാവിഡ് എന്നീ പ്രമുഖരുണ്ട്.

എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെ ബാറ്റ് വീശിയ പുജാര തികഞ്ഞ ഫോമിലാണ്. ടീമിന് നിര്‍ണായക പോയിന്റ് സമ്മാനിച്ചത് പുജാരയുടെ ഇരട്ടശതകമാണെന്ന് സൗരാഷ്ട്ര ക്യാപ്റ്റന്‍ ജയദേവ് ഷാ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ടീം ഓഫ് ദ ഇയറില്‍ ഇടം നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ചേതേശ്വര്‍ പുജാര.

വളരെ കുറച്ച് കാലം കൊണ്ടാണ് പുജാര രാജ്യാന്തര തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയത്. രാഹുല്‍ദ്രാവിഡിന്റെ യഥാര്‍ഥ പിന്‍ഗാമിയായി ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത് പുജാരയെയാണ്. പ്രതിഭ കൊണ്ട് ദ്രാവിഡിനൊപ്പം നില്‍ക്കുന്ന പുജാര തന്റെ അപാരമായ ഏകാഗ്രതയും ധ്യാനാത്മകവുമായ ബാറ്റിംഗ് കൊണ്ട് പല ലോക റെക്കോര്‍ഡുകളും തിരുത്തുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.

English summary
Cheteswar Pujara's ninth double gives Saurashtra innings-lead
പ്രതികരണം എഴുതൂ