Englishहिन्दीಕನ್ನಡதமிழ்తెలుగు

റണ്‍മലയിലെത്താന്‍ ഇന്ത്യ

Published: Wednesday, December 4, 2013, 9:47 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം ഒരു റണ്‍ കുറിച്ചാല്‍ അത് റെക്കോര്‍ഡാകും. 50 ഓവര്‍ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് ഇന്ത്യന്‍ ടീമിന്റെ പേരില്‍! നിലവില്‍ 1,82,881 റണ്‍സുമായി ആസ്‌ത്രേലിയക്കൊപ്പമാണ് ഇന്ത്യ. 841 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ സ്‌കോറിംഗെങ്കില്‍ ആസ്‌ത്രേലിയ 825 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും റണ്ണടിച്ചത്. 807 മത്സരങ്ങളില്‍ 171982 റണ്‍സടിച്ച പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും 146365 റണ്‍സുമായി ശ്രീലങ്ക നാലാം സ്ഥാനത്തും 145260 റണ്‍സുമായി വെസ്റ്റിന്‍ഡീസ് അഞ്ചാമതും.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ന്യൂസിലാന്‍ഡിനെതിരെ അഞ്ച് മത്സരങ്ങള്‍ ഇന്ത്യക്കുണ്ട്. ആസ്‌ത്രേലിയ ആഷസ് പരമ്പരക്ക് ശേഷം ഇംഗ്ലണ്ടുമായി അഞ്ച് ഏകദിന മത്സരങ്ങള്‍ കളിക്കുന്നത് ഈ സ്‌കോറിംഗ് റെക്കോര്‍ഡിനെ മാറ്റിമറിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇന്ത്യക്ക് വേണ്ടി കൂടുതല്‍ റണ്‍സടിച്ചതിന്റെ റെക്കോര്‍ഡ് മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലാണ്. 174 ഏകദിനങ്ങളില്‍ 5239 റണ്‍സ്. 151 മത്സരങ്ങളില്‍ 5213 റണ്‍സടിച്ച മഹേന്ദ്ര സിംഗ് ധോണിക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അസ്ഹറിനെ മറികടക്കാം. അതു പോലെ 90 ഏകദിനങ്ങള്‍ ജയിച്ച അസ്ഹറിന്റെ റെക്കോര്‍ഡിലേക്ക് ധോണിക്ക് രണ്ട് ജയങ്ങള്‍ കൂടി മതി.

റണ്‍മലയിലെത്താന്‍ ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡുകള്‍ മാറിമറിയുന്ന കാലമാണ് മുന്നിലുള്ളത്. സമാനമായൊരു കാലം സച്ചിനും മുഹമ്മദ് അസ്ഹറുദ്ദീനും റണ്‍വേട്ട നടത്തുന്ന കാലത്തുണ്ടായിരുന്നു. അസ്ഹര്‍ കോഴക്കേസിലുള്‍പ്പെട്ട് മറഞ്ഞതോടെ സച്ചിന്‍ എന്ന ജെന്റില്‍മാന് മുന്നില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി കടപുഴകി.

കൂടുതല്‍ സെഞ്ച്വറികളുടെ റെക്കോര്‍ഡിലേക്ക് സച്ചിന്‍ കുതിച്ചപ്പോള്‍ ആസ്‌ത്രേലിയന്‍ ഓപണര്‍ മാര്‍ക് വോ മത്സരിച്ചതും രസകരമായിരുന്നു. ഒടുവില്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട് മാര്‍ക് വോ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങി. സച്ചിന്‍ പിന്നെയും കുറേ കാലം കളിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം വിരമിച്ചു.

English summary
India set to become highest run scoring team in ODIs
പ്രതികരണം എഴുതൂ