Englishहिन्दीಕನ್ನಡதமிழ்తెలుగు

ജനങ്ങളുടെ അംഗീകാരം ഒന്ന് വേറെത്തന്നെ: ധോണി

Published: Wednesday, December 4, 2013, 10:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: നമ്മുടെ മഹിയാണ് ജനകീയ താരം. അതേ, ഐ സി സിയുടെ ജനകീയ പുരസ്‌കാരമായ പ്യൂപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ധോണി. 2010 ലാണ് സച്ചിന്‍ ഇദംപ്രഥമമായി പ്യൂപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

2011 ലും 2012 ലും ശ്രീലങ്കയുടെ കുമാര സങ്കക്കാരക്കായിരുന്നു. ഇത്തവണ ധോണിക്ക് പുറമെ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക്, ഇന്ത്യയുടെ ടീനേജ് സെന്‍സേഷന്‍ വിരാട് കോഹ്‌ലി, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലേഴ്‌സ് എന്നിവര്‍ക്കും നോമിനേഷന്‍ ലഭിച്ചിരുന്നു.

ജനങ്ങളുടെ അംഗീകാരം ഒന്ന് വേറെത്തന്നെ: ധോണി

ധോണി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നതിനാല്‍ ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേലാണ് പുരസ്‌കാരം സ്വീകരിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചാലും ജനകീയ പുരസ്‌കാരം നേടുമ്പോളുണ്ടാകുന്ന വികാരം മറ്റൊന്നാണെന്ന് എത്രയോ നടന്‍മാര്‍ പറഞ്ഞിരിക്കുന്നു. മഹിയും അതു തന്നെ പറയുന്നു. മറ്റേതൊരു അവാര്‍ഡിനേക്കാളും സംതൃപ്തി നല്‍കുന്നതാണ് പ്യൂപ്പിള്‍സ് ചോയ്‌സ് അവാര്‍ഡെന്ന് മഹേന്ദ്ര സിംഗ് ധോണി പ്രതികരിച്ചു. ജനങ്ങളുടെ മനസ്സില്‍ ഇടമുണ്ടാകുമ്പോഴാണല്ലോ ഏതൊരു താരവും വലിയ താരമാകുന്നത്.

ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ നടത്തുന്ന വോട്ടിംഗിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. ഇത്തവണ, 188000 പേര്‍ വോട്ടിംഗില്‍ പങ്കെടുത്തു. ക്രിക്കറ്റ് വിദഗ്ധര്‍ അടങ്ങിയ എലൈറ്റ് പാനല്‍ നിര്‍ദേശിക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടിക കേന്ദ്രീകരിച്ചാണ് വോട്ടിംഗ് നടക്കുക. ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ നായകനുമായ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ളതാണ് എലൈറ്റ് പാനല്‍. ഇംഗ്ലണ്ടിന്റെ അലക് സ്റ്റ്യുവര്‍ട്, ന്യൂസിലാന്‍ഡിന്റെ കാതറിന്‍ കാംബെല്‍, പാക്കിസ്ഥാന്റെ വഖാര്‍ യൂനിസ്, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം പൊള്ളോക്ക് എന്നിവര്‍ പാനല്‍ അംഗങ്ങളാണ്.

English summary
Mahendra Singh Dhoni named ICC People's Choice player of the year.
പ്രതികരണം എഴുതൂ