Englishहिन्दीಕನ್ನಡதமிழ்తెలుగు

അണ്ടര്‍ 19: ഇന്ത്യയുടെ ഉപനായകന്‍ സഞ്ചു സാംസണ്‍

Published: Saturday, November 30, 2013, 10:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: അണ്ടര്‍ 19 ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായി മലയാളി താരം സഞ്ചു സാംസണിനെ തിരഞ്ഞെടുത്തു. ഡിസംബര്‍ 28ന് യുഎയില്‍ ആരംഭിക്കുന്ന ത്രിരാഷ്ട്രം പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായാണ് സഞ്ചു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്ര ബാറ്റ്‌സമാന്‍ വിജയ് സോളാണ് ടീമിന്റെ ക്യാപ്റ്റന്‍. ദില്ലിയില്‍ ചേര്‍ന്ന് ആള്‍ ഇന്ത്യാ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ഡിസംബര്‍ 28ന് യു എ ഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ കളി.

അണ്ടര്‍ 19: ഇന്ത്യയുടെ ഉപനായകന്‍ സഞ്ചു സാംസണ്‍

ഇന്ത്യയ്ക്ക പുറമെ പാകിസ്താന്‍, യു എ ഇ, നേപ്പാള്‍(ഗ്രൂപ്പ് എ), ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മലേഷ്യ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. അഖില്‍ ഹെര്‍വാദ്കര്‍, അന്‍കുഷ് ബെയിന്‍സ്, റിക്കി ഭൂരി, ശ്രേയാസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, അമിര്‍ ഗാനി, കരണ്‍ കെയ്‌ല, സിവി മിലിന്‍ഡ്, അവേഷ് ഖാന്‍, റിഷി അറോത്ത്, മോനു കുമാര്‍ സിംഗ് എന്നിവരെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഐപിഎല്‍ സീസണ്‍ ആറില്‍ മികച്ച യുവതാരമായി സഞ്ചുവിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012 ഏഷ്യാകപ്പിലാണ് ആദ്യമായി സഞ്ജു അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ടീമിലിടം നേടിക്കൊടുത്തത്.

English summary
Kerala wicketkeeper Sanju Samson, who was part of the Under-19 team for the Asia Cup in 2012, has been appointed Zol's deputy
പ്രതികരണം എഴുതൂ