Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനു പിന്നാലെ രോഹിത്തും അഡിഡാസ് കുടുംബത്തില്‍

Published: Thursday, November 28, 2013, 13:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: സച്ചിനും സേവാഗിനും പിന്നാലെ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യയുടെ യുവബാറ്റ്മാനായ രോഹിത്ത് ശര്‍മയും ലോക പ്രശസ്ത സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാത്തക്കളായ അഡിഡാസിന്റെ കരാറില്‍ ഒപ്പുവച്ചു.

മുംബൈ ഇന്ത്യന്‍ ടീമിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്‍ കൂടെയായ രോഹിത്തിനെ അഡിഡാസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചത് ഇതിഹാസ താരം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ തന്നെയാണ്.

സച്ചിനു പിന്നാലെ രോഹിത്തും അഡിഡാസ് കുടുംബത്തില്‍

സച്ചിനും സേവാഗിനും ശേഷം ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടുന്ന ബാറ്റ്‌സ്മാനാണ് രോഹിത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കളിയിലായിരുന്നു രോഹിത്തിന്റെ മിന്നുന്ന തുടക്കം. മികച്ച പ്രതിഭയുള്ള ക്രിക്കറ്ററാണ് രോഹിത്ത് ശര്‍മ്മയെന്ന് അഡിഡാസ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ തുഷാര്‍ ഗോകുല്‍ദാസ് പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ കൊല്‍ക്കത്ത ടെസ്റ്റിന് ശേഷമാണ് അഡിഡാസ് രോഹിത്തിനെ സമീപിച്ചത്. അതിനുശേഷം നടന്ന സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടിയപ്പോള്‍ രോഹിത്ത് ശര്‍മ്മ ബാറ്റു ചെയ്തത് അഡിഡാസ് ലോഗോ പതിച്ച ബാറ്റ് ഉപയോഗിച്ചായിരുന്നു. ഔദ്യോഗികമായി ഒപ്പിട്ടെങ്കിലും കരാര്‍ത്തുക സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല.

English summary
India's young batsman Rohit Sharma signed up with sports major adidas. Rohit, who is also the captain of Indian premier League team Mumbai Indians, was welcomed into team adidas by master blaster Sachin Tendulkar
പ്രതികരണം എഴുതൂ