Englishहिन्दीಕನ್ನಡதமிழ்తెలుగు

മൂന്നാം ഏകദിന പരമ്പര ഇന്ത്യ എങ്ങനെ നേടി

Updated: Tuesday, April 8, 2014, 14:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഏകദിനത്തില്‍ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ വെസ്റ്റ് ഇന്റീസിനെ തോല്‍പ്പിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും യുവരാജ് സിംഗിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്.

കാണ്‍പുരിലെ ഗ്രീന്‍പാര്‍ക്കില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിനു ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 23 പന്തുകള്‍ ശേഷിക്കേ ജയമറിയുകയായിരുന്നു.


കളിക്കളത്തില്‍ ഇന്ത്യയുടെ ഫോം ചിത്രങ്ങളിലൂടെ

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

പന്തെത്ര, റണ്‍സെത്ര

73 പന്തിലാണ് ശിഖര്‍ ധവാന്‍ സെഞ്ചുറിയിലെത്തിയത്. 95 പന്തില്‍ 20 ബൗണ്ടറികളടക്കം 119 റണ്‍സാണ് ധവാന്റെ ആകെ സമ്പാദ്യം

ഇന്ത്യന്‍ ഫാന്‍സ്

മൂന്നാം മത്സരത്തിലും വിജയ്ച്ച് പരമ്പര സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ആരാധകരും സന്തഷത്തിലാണ്

യുവരാജ് സിംഗ്

അര്‍ദ്ധസെഞ്ച്വറിയോടെ യുവരാജ് സിംഗ് ഫോമിലേക്ക് തിരിച്ചെത്തിയതും ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറുന്ന ഇന്ത്യയ്ക്ക് ശുഭസൂചനയായി.

സുരേഷ് റയ്‌ന

ഇരുപത്തിയേഴാമത്തെ പിറന്നാളാഘോഷിക്കുന്ന ദിവസമാണ് റയ്‌ന ഏകദിനത്തിന്റെ മൂന്നാം മത്സരത്തിനായി കളത്തിലിറങ്ങിയത്. 34 റണ്‍സെടുത്തു

ഭുവനേശ്വര്‍

വെസ്റ്റ് ഇന്റീസ് കളിക്കാരന്‍ ചാള്‍സിന്റെ വിക്കറ്റ് ഭുവനേശ്വര്‍ തെറിപ്പിക്കുന്നു

ആഘോഷം

ചാള്‍സിന്റെ വിക്കറ്റെടുത്ത സന്തോഷത്തില്‍ റെയ്‌നും ഭുവനേശ്വരറും

അര്‍ധ സെഞ്ച്വറി ഉയര്‍ത്തി

ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ച്വറി എടുത്ത ശേഷം ബാറ്റ് ഉയര്‍ത്തുന്നു

റയ്‌നയും സാമിയും

ഡാരന്‍ ബ്രാവോയുടെ വിക്കറ്റ് വീഴ്ത്തിയ സന്തോഷത്തില്‍ റയ്‌നും സാമിയും

ഇന്ത്യയുടെ ബൗളിങ്

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം

Story first published:  Thursday, November 28, 2013, 13:49 [IST]
English summary
Shikhar Dhawan's fifth hundred gave India a series-clinching five-wicket win over West Indies in the third and final One Day International here on Wednesday. Here are the pictures from the match
പ്രതികരണം എഴുതൂ