Englishहिन्दीಕನ್ನಡதமிழ்తెలుగు

30വര്‍ഷത്തേക്ക് കൊച്ചി സ്റ്റേഡിയം കെസിഎയ്ക്ക്

Published: Wednesday, November 27, 2013, 17:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നഹറു അന്താരാഷ്ട്ര സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നല്‍കാന്‍ ജിസിഡിഎ എക്‌സിക്യുട്ടിവ് യോഗത്തില്‍ തീരുമാനമായി. 30 വര്‍ഷത്തേക്കാണ് പാട്ടത്തിന്ന നല്‍കിയത്.

കൊച്ചി സ്റ്റേഡിയം ടെസ്റ്റ്ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബിസിസിഐ അനുമതി ലഭിക്കാന്‍ കെസിഎയ്ക്ക് സ്വന്തമായി സ്‌റ്റേഡിയം വേണമെന്നിരിക്കെയാണ് ഈ ആവശ്യവുമായി ജിസിഡിഎയെ സമീപിച്ചത്. സ്‌റ്റേഡിയം പാട്ടത്തിന് കിട്ടുന്നതോടെ കെസിഎയ്ക്ക് ബിസിസിഐയില്‍ നിന്നുളള ആനുകൂല്യം ലഭിക്കുന്നതിലെ തടസ്സങ്ങള്‍ നീങ്ങും.

30വര്‍ഷത്തേക്ക് കൊച്ചി സ്റ്റേഡിയം കെസിഎയ്ക്ക്

കെസിഎയ്ക്ക് കൈമാറിയാലും സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മുടക്കം വരാത്ത രീതിയില്‍ സംവിധാനമൊരുക്കും. ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിന് മുമ്പ് ഷെഡ്യൂളുകള്‍ പരസ്പരം ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനിക്കൂ.

ഓഫീസ് സമുച്ചയത്തില്‍ ഇപ്പോഴത്തെ സച്ചിന്‍ പവലിയന്‍ ക്രിക്കറ്റിന്റെ വിഐപി വിഭാഗമായി മാറ്റും. പ്രവേശന കവാടത്തോടു ചേര്‍ന്നുള്ള ഭാഗം ഫുട്‌ബോളുമായി ബന്ധപ്പെട്ട ഓഫീസ് വിഭാഗത്തിനും നല്‍കുമെന്നാണ് തിരുമാനമെന്നാണ് റിപ്പോര്‍ട്ട്.

60,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ഈ സ്‌റ്റേഡിയം 1996ല്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് പണി കഴിച്ചത്.

English summary
The Greater Cochin Development Authority (GCDA) has decided to lease out the stadium to the KCA for 30 years.
പ്രതികരണം എഴുതൂ