Englishहिन्दीಕನ್ನಡதமிழ்తెలుగు

മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യയ്ക്ക്

Posted by:
Published: Wednesday, November 27, 2013, 16:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കട്ടക്ക്: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്. അര്‍ദ്ധസെഞ്ചുറിയോടെ യുവരാജ് സിംഗ് ഫോമിലേക്ക് തിരിച്ചെത്തിയതും ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറുന്ന ഇന്ത്യയ്ക്ക് ശുഭസൂചനയായി.

പരമ്പര ജയിക്കാന്‍ 263 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ ആശിച്ച തുടക്കം കിട്ടിയില്ല. നാല് റണ്‍സ് മാത്രമെടുത്ത് ഇന്‍ ഫോം രോഹിത് ശര്‍മയും 19 റണ്‍സെടുത്ത് വിരാട് കോലിയും മടങ്ങിയപ്പോള്‍ ഇന്ത്യ 61 ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഒരറ്റത്ത് അടിച്ചുതകര്‍ത്ത ശിഖര്‍ ധവാന്റെ അതിവേഗ സെഞ്ചുറി കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലാക്കി.

മൂന്നാം ഏകദിനവും പരമ്പരയും ഇന്ത്യയ്ക്ക്

73 പന്തിലാണ് ശിഖര്‍ ധവാന്‍ സെഞ്ചുറിയിലെത്തിയത്. 95 പന്തില്‍ 20 ബൗണ്ടറികളടക്കം 119 റണ്‍സാണ് ധവാന്റെ ആകെ സമ്പാദ്യം. 74 പന്തില്‍ നിന്നും ഏഴ് ബൗണ്ടറികളടക്കം 55 റണ്‍സായിരുന്നു യുവരാജ് അടിച്ചത്. മുപ്പത്തിയെട്ടാമത്തെ ഓവറില്‍ ശിഖര്‍ ധവാന്റെ ബ്രാവോയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യ 218 ല്‍ എത്തിയിരുന്നു. ബാക്കി റെയ്‌നയും ധോണിയും കൂടി ധൃതിയേതുമില്ലാതെ അടിച്ചെടുത്തു.

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. കീരണ്‍ പവല്‍, ഡാരന്‍ ബ്രാവോ, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടിയിട്ടും 263 ലെത്താനേ വെസ്റ്റ് ഇന്‍ഡീസിന് കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ആര്‍ അശ്വിന്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്ത.

English summary
India beat West Indies in third ODI in Cuttack. India won the the series as well.
പ്രതികരണം എഴുതൂ