Englishहिन्दीಕನ್ನಡதமிழ்తెలుగు

പാക് ആള്‍റൗണ്ടര്‍ റസാഖിന്റെ വീട്ടില്‍ കവര്‍ച്ച

Published: Wednesday, November 27, 2013, 16:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കറാച്ചി: പാകിസ്താന്‍ സീനിയര്‍ ആള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ വീട്ടില്‍ കള്ളന്‍ കയറി. ചൊവ്വാഴ്ച ലാഹോറിലുള്ള വീട്ടിലാണ് സംഭവം. റസാഖിനെയും വീട്ടുകാരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തായണ് ആക്രമി കവര്‍ച്ച നടത്തിയിത്.

കഴിഞ്ഞ ദിവസം രാവിലെ മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ തന്നെയും കുടുംബത്തെയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയായിരുന്നെന്ന് റസാഖ് പിടിഐയില്‍ പറഞ്ഞു. പണവും സ്വര്‍ണവും പാസപോര്‍ട്ടുമെല്ലാം കവര്‍ച്ച ചെയ്യപ്പെട്ടു.

പാക് ആള്‍റൗണ്ടര്‍  റസാഖിന്റെ വീട്ടില്‍ കവര്‍ച്ച

സംഭവം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ അതില്‍ നിന്നും ഉണ്ടായ ഞെട്ടലില്‍നിന്ന് തനോ കുടുംബാംഗങ്ങളോ മുക്തരായിട്ടില്ലെന്ന് അബ്ദുള്‍ റസാഖ് അറിയിച്ചു. വീടിന്റെ വാഷ്‌റൂം വഴി അകത്ത് കടന്ന ആക്രമി പാസ്‌പോര്‍ട്ടുംവ 38 ഔണ്‍സ് സ്വര്‍ണവും 8,000 ഡോളറും 2,500 പൗണ്ട്‌സും കൈക്കലാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലാഹോര്‍ പൊലീസ് അറയിച്ചു.

യുഎഇയില്‍ വച്ച് നടന്ന ട്വന്റി20 സീരീസില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള കളിയില്‍ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ചില പരിക്കുകള്‍ കാരണം ആ കളി താരത്തിന് നഷ്ടപ്പെട്ടു പോകുകയായിരുന്നു.

English summary
Senior Pakistan all-rounder Abdul Razzaq was on Tuesday robbed at gun point of his valuables in his home in Lahore
പ്രതികരണം എഴുതൂ