Englishहिन्दीಕನ್ನಡதமிழ்తెలుగు

മൂന്നാം ഏകദിനം: പരമ്പര ഇന്ത്യക്കോ വിന്‍ഡീസിനോ?

Published: Wednesday, November 27, 2013, 9:59 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കാണ്‍പൂര്‍: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ പമ്പരിയിലെ മൂന്നാം മത്സരത്തിന് ഇന്ന്(27-11-2013) തുടക്കം. ബൗളിങ് ദൗര്‍ഭല്യമാണെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരെ പൊരുതാന്‍ പടനായകന്‍ ധോണിയും കൂട്ടരും തയ്യാറായി കഴിഞ്ഞു. ഇരു ടീമുകളും ഓരോ മത്സരത്തില്‍ വിജയ്ച്ചതിനാല്‍ കാണ്‍പൂരിലെ മൂന്നാം മത്സരം ജയ്ച്ച് പരമ്പര സ്വന്തമാക്കാന്‍ ഇതോടെ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതുമെന്നുറപ്പാണ്.

ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിങ് ആശങ്കാജനകമാണ്. പോരായ്മകളില്‍ നിന്ന് കരകയറാന്‍ ധോണിയുടെ ആക്രമണത്തിന് കഴിയുന്നില്ല. രണ്ടാം മത്സരത്തില്‍ ഇടയ്ക്കിടെ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും വിജയം പിടിച്ചത് വിന്‍ഡീസാണ്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്കു കഴിയാതിരുന്നതാണ് ഇന്ത്യക്കു തിരിച്ചടിയായത്.

മൂന്നാം ഏകദിനം: പരമ്പര ഇന്ത്യക്കോ വിന്‍ഡീസിനോ?

വളരെ മോശം പ്രകടനം കാഴ്ചവച്ച സമ്മി ഈ മത്സരത്തില്‍ വിജയ ശില്പിയായത് വിന്‍ഡീസിന് ആശ്വാസമാകുന്നുണ്ട്. ടെസ്റ്റിനെപ്പോലെ ഏകപക്ഷിയമായിപ്പോകാവുന്ന പരമ്പരയില്‍ വിന്‍ഡീസിന് ഉണര്‍വ് നല്‍കിയത് വിശാഖ പട്ടണത്തിലെ കളിയാണ്. ടെസ്റ്റില്‍ നേരിട്ട ദയനീയ പരാജയത്തിന്റെ നാണക്കേടില്‍നിന്നു കരകയറാന്‍ പ്രതികൂല കാലവാസ്ഥയിലും പിടിച്ചു നിന്ന് വിജയം സ്വന്തമാക്കുകയായിരുന്നു അവര്‍.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, വിരാട് കോഹ്ലി, ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി എന്നിവരുടെ ബാറ്റിംഗ് ഫോമില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇന്ത്യ കാണ്‍പൂരിലെ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.

നാലു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കാണ്‍പൂര്‍ രാജ്യാന്തര മത്സരത്തിന് വേദിയൊരുക്കുന്നത്. 2009 നവംബറില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റിനായിരുന്നു കാണ്‍പുര്‍ അവസാനമായി വേദിയായത്. മറ്റു വേദികളെ താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കാണ്‍പൂരിലെ പിച്ച് ബൗളര്‍മാരെ തുണയ്ക്കുന്നതാവും.

English summary
Unfavourable bowling conditions had pegged them back in the last match but India will look to assert their supremacy and clinch the series against the West Indies when the two teams clash in the decisive third One-day International, here on Wednesday
പ്രതികരണം എഴുതൂ