Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനാണ് ക്രിക്കറ്റ്, ക്രിക്കറ്റാണ് സച്ചിന്‍

Published: Tuesday, November 26, 2013, 17:15 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബെല്‍ഗം: ലോകം ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷണം നല്‍കിയ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ വിരമിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കളിയും ആരാധക ലക്ഷങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു. പ്രമുഖരും സാധാരണക്കാരും അതില്‍ രണ്ടല്ല. ധ്യാന്‍ ചാന്ദന് നല്‍കാത്ത ഭാരത രത്‌ന സച്ചിന് നല്‍കിയതിന് ചിലരെങ്കിലും മുഖം ചുളിച്ചെങ്കിലും ഭൂരിഭാഗവും സന്തോഷിച്ചു.

അങ്ങനെ ഭാരത രത്‌നം സ്വന്തമാക്കിയ സച്ചിനെ കര്‍ണാടക നിയമസഭയില്‍ അഭിനന്ദിച്ചു. ലോക ക്രിക്കറ്റിന് ഇതിഹാസം തന്നെയാണ് സച്ചിനെന്നും 24 വര്‍ഷം കൊണ്ട് അദ്ദേഹം കീഴടക്കിയ റെക്കോര്‍ഡുകള്‍ ഇനിയൊരാള്‍ക്കും തിരിത്തികുറിക്കാന്‍ കഴില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. ക്രിക്കറ്റ് എന്നാല്‍ സച്ചിനാണ്, സച്ചിനെന്നാല്‍ ക്രിക്കറ്റും. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്ക് കണക്കുകളില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിനാണ് ക്രിക്കറ്റ്, ക്രിക്കറ്റാണ് സച്ചിന്‍

സച്ചിന്റെ വിരമിക്കലോടെ അന്താരാഷ്ട്ര ക്രിക്കറ്റ് തന്നെ നിരര്‍ത്ഥമായി. ഞാന്‍ ക്രിക്കറ്റ് കളി കാണുന്ന ഒരാളല്ല. പക്ഷേ സച്ചിന്റെ കളിയുള്ള ദിവസം വളരെ താത്പര്യത്തോടെ ഞാനദ്ദേഹത്തിന്റെ ഓരോ ചലനുവും നിരീക്ഷിച്ചു. സിദ്ദരമായ്യ പറഞ്ഞു.

ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ് സച്ചിനെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമര സ്വാമിയും പറഞ്ഞു. ക്രിക്കറ്റിന് കുറച്ചുകൂടെ ബഹുജനസമ്മതി ലഭിച്ചത് സച്ചിന്റെ നേട്ടത്തിലൂടെയാണെന്ന് യെഡിയൂരപ്പയും അഭിപ്രായപ്പെട്ടു.

English summary
Karnataka Assembly paid rich tributes to cricket legend Sachin Tendulkar on being awarded Bharat Ratna as the winter session of the state legislature began here from Monday.
പ്രതികരണം എഴുതൂ