Englishहिन्दीಕನ್ನಡதமிழ்తెలుగు

കൊച്ചി പിച്ചില്‍ തിളങ്ങിയത് സ്പിന്നര്‍മാര്‍

Posted by:
Published: Friday, November 22, 2013, 10:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍


കൊച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. പൊതുവെ ബാറ്റിങിന് അനുകൂലമായ കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സ്ലോബൊളുകളെ പിന്തുണച്ചത് ഏറെ കൗതുകത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ലോകം നോക്കി കണ്ടത്. ഡാരന്‍ ബ്രാവോയുടെ വിക്കറ്റൊഴികെ എട്ടെണ്ണവും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കീശയിലാക്കിയത് ഇതിന് മികച്ച ഉദാഹരണമായി.

മഴഭീഷണിയില്ലാതിരുന്നത് കളിയുടെ ആവേശം വര്‍ധിപ്പിച്ചു. പത്തുമണിയ്ക്ക് തന്നെ കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നു. നിറഞ്ഞ ഗ്യാലറിയെ സാക്ഷിനിര്‍ത്തിയായിരുന്നു മഹേന്ദ്രസിങ് ധോണിയും സംഘവും ആറുവിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്.

കൊച്ചി പിച്ചില്‍ തിളങ്ങിയത് സ്പിന്നര്‍മാര്‍

ടോസ് നേടിയ കരീബിയന്‍ പട ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രിസ് ഗെയ്ല്‍ പൂജ്യത്തിന് റണ്ണൗട്ടായതോടെ തന്നെ കളിയുടെ ഏറെക്കുറെ വ്യക്തമായി. 48.5 ഓവറില്‍ 211 റണ്‍സെടുക്കുമ്പോഴേക്കും വിന്‍ഡീസ് താരങ്ങളെല്ലാം പവലിയനിലെത്തിയിരുന്നു. 52 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും 42 റണ്‍സെടുത്ത ജോണ്‍സണ്‍ ചാര്‍ലിയും മാത്രമാണ് കുറച്ചുനേരമെങ്കിലും പിടിച്ചുനിന്നത്. രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങിനിറങ്ങിയ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 84 ബോളില്‍ നിന്ന് കോഹ്‌ലി ഒമ്പത് ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 86 റണ്‍സെടുത്തപ്പോള്‍ ശര്‍മ 81 ബോളില്‍ നിന്ന് 72 റണ്‍സ് അടിച്ചെടുത്തു. 35.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. വിരാട് കോഹ്‌ലിയായിരുന്നു കളിയിലെ കേമന്‍. അടുത്ത മത്സരം ഞായറാഴ്ച വിശാഖപട്ടത്ത് നടക്കും.

English summary
India cruised to a six-wicket victory over West Indies to take a 1-0 lead in the three-match ODI series here at Nehru Stadium on Thursday
പ്രതികരണം എഴുതൂ