Englishहिन्दीಕನ್ನಡதமிழ்తెలుగు

മുംബൈ കയ്യടിച്ചു;അര്‍ദ്ധസെഞ്ചുറിയുംകടന്ന് സച്ചിന്‍

Updated: Friday, November 15, 2013, 10:59 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: സൂപ്പര്‍ താരങ്ങളടങ്ങിയ ആരാധകരെ സാക്ഷി നിര്‍ത്തി സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുംബൈയെ തന്നിലേക്ക് ഒതുക്കി. അര്‍ദ്ധ സെഞ്ചുറിയോടെ ആരാധകരെ തൃപ്തിപ്പെടുത്തിയ സച്ചിന്‍ മനോഹരമായ നിമിഷങ്ങളാണ് കളികമ്പക്കാര്‍ക്ക് സമ്മാനിച്ചത്. തലേ ദിവസത്തെ മുപ്പത്തിയെട്ടില്‍ നിന്നും അധികനേരം വേണ്ടി വന്നില്ല സച്ചിന് 50 ലെത്താന്‍. 118 ബോളില്‍ നിന്ന് ഏഴു ഫോറുകളുടെ അകമ്പടിയോടെ 74 റണ്‍സെടുത്താണ് സച്ചിന്‍ ക്രീസില്‍ നിന്നു മടങ്ങിയത്.

സച്ചിന്റെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡിസിന്റെ സ്‌കോര്‍ മറികടന്നു. കളിയില്‍ മാത്രമല്ല, സച്ചിനെ കാണാനെത്തിയ ആരാധകരുടെ കാര്യത്തിലും സച്ചിന്റെ ബാറ്റിന്റെ കാര്യത്തില്‍ പോലുമുണ്ട് ഏറിയ പ്രത്യേകതകള്‍. അമീര്‍ ഖാന്‍, രാഹുല്‍ ഗാന്ധി, തുടങ്ങിയവര്‍ക്കൊപ്പം സച്ചിന്റെ ഭാര്യ അഞ്ജലിയും മക്കളും സ്റ്റേഡിയത്തിലുണ്ട്,

മുംബൈ കയ്യടിച്ചു;അര്‍ദ്ധസെഞ്ചുറിയുംകടന്ന് സച്ചിന്‍

സച്ചിന്റെ ഇരുനൂറാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ധരിക്കുന്ന ജഴ്‌സിക്കുമുണ്ട് പ്രത്യേകത. സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ 200മത് ടെസ്റ്റ് എന്ന് ബി സി സി ഐ ലോഗോക്ക് താഴെയായി ചേര്‍ത്തിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതാണിത്. ബാറ്റ് നിര്‍മാതാക്കളായ അഡിഡാസ് സച്ചിന് ആദരം അര്‍പ്പിച്ചു കൊണ്ട് പ്രത്യേക രീതിയില്‍ രൂപകല്പന ചെയ്ത സ്റ്റിക്കറാണ് ബാറ്റില്‍ പതിച്ചിരിക്കുന്നത്. ബാറ്റിന്റെ ഗ്രിപ്പിന്‍മേലും സ്‌പോണ്‍സര്‍ ലോഗോയിലും ദേശീയ പതാകയിലെ ത്രിവര്‍ണം ചേര്‍ത്തിട്ടുണ്ട്.

സച്ചിന്റെ മാതാവ് രജനി ടെണ്ടുല്‍ക്കര്‍ മകന്റെ ഇന്നിംഗ്‌സ് ആദ്യമായി നേരില്‍ കാണുന്നത് വാംഖഡെയിലെ അവസാന ടെസ്റ്റിലാണ്. 25 വര്‍ഷം നീണ്ട കരിയറിന് സച്ചിന്‍ അന്ത്യമിടാനൊരുങ്ങുന്ന വേളയിലാണ് ആ മാതാവ് സ്റ്റേഡിയത്തിന്റെ ആരവങ്ങള്‍ക്കൊപ്പം മകനിലെ ബാറ്റിംഗ് ജീനിയസിനെ ആദ്യമായി ആസ്വദിച്ചത്. സച്ചിന്റെ ബാറ്റിംഗ് നേരില്‍ കാണുന്നത് പോയിട്ട് ടിവിയില്‍ തത്‌സമയം കാണാന്‍ പോലും രജനി ടെണ്ടുല്‍ക്കര്‍ നില്‍ക്കാറില്ല.

Story first published:  Friday, November 15, 2013, 10:42 [IST]
English summary
Sachin playing his last and final test in his test career. He completes a brilliant hald century with ease.
പ്രതികരണം എഴുതൂ