Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനെ എല്ലാവരും മറക്കും: മിയാന്‍ദാദ്

Published: Thursday, November 14, 2013, 10:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കറാച്ചി: എല്ലാ കാലവും സച്ചിനെ ഓര്‍മിച്ചിരിക്കുമോ ക്രിക്കറ്റ് ലോകം. വിരമിക്കുന്നതോടെ സച്ചിന്‍ വിസ്മൃതിയിലാകും. പുതിയ താരോദയത്തിന് പിറകെ ക്രിക്കറ്റ് പ്രേമികള്‍ പോകും. സച്ചിന്‍ ഒരു നഷ്ടമായിട്ടവര്‍ക്ക് തോന്നുകയേ ഇല്ല- പറയുന്നത് മറ്റാരുമല്ല. പാക്കിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്.

സച്ചിന്‍ വിരമിക്കല്‍ വൈകിപ്പിച്ചുവെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. പുതിയൊരു പ്രതിഭക്ക് ഉയര്‍ന്നു വരാനുള്ള സമയമാണ് സച്ചിന്‍ നിഷേധിച്ചത്. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ നല്‍കിയിട്ടുള്ള സംഭാവനകളെ വില കുറച്ചു കാണുന്നില്ല.

സച്ചിനെ എല്ലാവരും മറക്കും: മിയാന്‍ദാദ്

തീര്‍ച്ചയായും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിനാണ്. യുവാക്കള്‍ക്ക് ഞാന്‍ നിര്‍ദേശിക്കുന്ന മാതൃകാ താരം സച്ചിനാണ്. 1989 ല്‍ കറാച്ചിയിലെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സച്ചിന്‍ ഏവരെയും വിസ്മയിപ്പിച്ചിരുന്നു. അയാളുടെ പ്രതിഭാ മിന്നലാട്ടം അന്നേ തിരിച്ചിറഞ്ഞിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്റെ വിരമിക്കല്‍ വലിയൊരു നഷ്ടമാകില്ലെന്ന് പറയാന്‍ പ്രധാന കാരണം പുതിയ തലമുറയിലെ കളിക്കാര്‍ തന്നെയാണ്. അസാമാന്യ പ്രതിഭയുള്ളവരാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗിലുള്ളത്- മിയാന്‍ദാദ് പറഞ്ഞു.

English summary
Sachin Tendulkar will fade away from public memory soon: Javed Miandad.
പ്രതികരണം എഴുതൂ