Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ രണ്ട് വര്‍ഷം വീട്ടിലിരിക്കണം

Published: Thursday, November 14, 2013, 10:43 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: കുറേ കാലം കളിച്ചു നടന്നില്ലേ. ഇനി കുറച്ച് കാലം വീട്ടിലിരിക്ക്. സച്ചിനോട് കപില്‍ദേവിന് പറയാനുള്ളത് ഇതാണ്. വിരമിച്ചതിന് ശേഷം സച്ചിന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. ആദ്യത്തെ രണ്ട് വര്‍ഷം തീര്‍ച്ചയായും മറ്റ് ക്രിക്കറ്റ് തിരക്കുകളിലേക്ക് വരാന്‍ പാടില്ല. കഴിഞ്ഞ 25 വര്‍ഷമായി സച്ചിന്റെ ജീവിതം ക്രിക്കറ്റായിരുന്നു. കുടുംബം അദ്ദേഹത്തെ വല്ലാതെ ആഗ്രഹിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് തന്നെയാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്- കപില്‍ പറഞ്ഞു.

സച്ചിന്‍ ഇന്ത്യയുടെ രത്‌നമാണ്. വിരമിക്കലിന് ശേഷവും സച്ചിനെ തേടി സ്വപ്‌നസമാനമായ നേട്ടങ്ങള്‍ വരട്ടെയെന്ന് കപില്‍ ആശംസിച്ചു. വിരമിക്കല്‍ ജീവിതം ആസ്വാദ്യകരമാക്കാന്‍ സച്ചിന് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകാവുന്നതാണെന്നും കപില്‍ ഉപദേശിക്കുന്നു.

 സച്ചിന്‍ രണ്ട് വര്‍ഷം വീട്ടിലിരിക്കണം

ക്രിക്കറ്റിലെ ഏത് കാലഘട്ടത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിജയമായിരിക്കുമെന്ന് സുനില്‍ ഗാവസ്‌കര്‍. ഡോണ്‍ ബ്രാഡ്മാനാണ് മഹാനായ ബാറ്റ്‌സ്മാന്‍. അദ്ദേഹത്തിന് മുകളില്‍ മറ്റൊരു താരമില്ല. സച്ചിനെയും ബ്രാഡ്മാനെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. കാരണം അവര്‍ വ്യത്യസ്ത കാലഘട്ടത്തിലെ താരങ്ങളാണ്.

എന്നാല്‍, ബ്രാഡ്മാന്‍- ഗാരി സോബേഴ്‌സ്- സച്ചിന്‍ എന്നീ ത്രയങ്ങളാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍. ബാസ്‌കറ്റ് ബോളില്‍ മൈക്കല്‍ ജോര്‍ദാനും ബോക്‌സിംഗില്‍ മുഹമ്മദ് അലിയും ഫുട്‌ബോളില്‍ പെലെയുമെന്ന പോലെയാണ് ക്രിക്കറ്റില്‍ സച്ചിന്റെ സ്ഥാനം.

English summary
Sachin Tendulkar should devote time to his family after retirement: Kapil Dev
പ്രതികരണം എഴുതൂ