Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡ്രസിംഗ് റൂമിലെ അടിപിടിക്ക് സച്ചിന്‍ അറുതി വരുത്തി

Published: Thursday, November 14, 2013, 16:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

2002 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഉണ്ടായ, ക്രിക്കറ്റ് ലോകം അറിയാതെ പോയ ഒരു വിവാദ സംഭവം അന്നത്തെ ടീം മാനേജറും ഇന്ന് കേന്ദ്ര മന്ത്രിയുമായ രാജീവ് ശുക്ല വെളിപ്പെടുത്തുകയുണ്ടായി. അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായ വിരേന്ദര്‍ സെവാഗിനെ കോച്ച് ജോണ്‍ റൈറ്റ് മര്‍ദ്ദിച്ചതാണ് വിഷയം. ഡ്രസിംഗ് റൂം ആകെ പ്രശ്‌നമയം. വിരേന്ദര്‍ സെവാഗ് കോച്ചിനെ തിരിച്ചു തല്ലാനുള്ള മൂഡില്‍. സെവാഗിനോട് മാപ്പ് പറയാതെ കളിക്കാര്‍ ഡ്രസിംഗ് റൂമിന് പുറത്തേക്ക് വരില്ലെന്ന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

കൊന്നാലും മാപ്പ് പറയില്ലെന്ന നിലപാടില്‍ ജോണ്‍ റൈറ്റ്. ടീം മാനേജര്‍ രാജീവ് ശുക്ല ധര്‍മസങ്കടത്തില്‍. ഒടുവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ശുക്ലക്കൊപ്പം പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മുന്‍കൈയെടുത്തത്. ഒരു കാരണവശാലം ജോണ്‍ റൈറ്റിനെ കൊണ്ട് ക്ഷമാപണം നടത്തിക്കരുതെന്ന് സച്ചിന്‍ നിര്‍ദേശിച്ചു. കോച്ച് കളിക്കാരോട് മാപ്പ് പറയുന്ന അവസ്ഥ വന്നാല്‍, അത് ടീമിന്റെ അച്ചടക്കത്തെ ബാധിക്കുമെന്ന് സച്ചിന് അറിയാമായിരുന്നു.

ഡ്രസിംഗ് റൂമിലെ അടിപിടിക്ക് സച്ചിന്‍ അറുതി വരുത്തി

സെവാഗിനെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശുക്ലക്ക് നിര്‍ദേശം നല്‍കി. പിതാവും മകനും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതു പൊലെയെന്ന് കരുതി ക്ഷമിക്കുക-ടീം മാനേജറായ ശുക്ല സെവാഗിനെ തണുപ്പിച്ചു. പിന്നീട് ഗാംഗുലിയെയും വരുതിയില്‍ കൊണ്ടുവരാന്‍ മാനേജര്‍ക്ക് സാധിച്ചു, സച്ചിന്റെ നയതന്ത്ര മിടുക്കില്‍.

ഇംഗ്ലണ്ടിനെതിരെ നാറ്റ്‌വെസ്റ്റ് ട്രോഫി ജയിച്ചപ്പോള്‍ ആന്‍ഡ്രൂ ഫഌന്റോഫിനുള്ള മറുപടിയെന്നോണം ക്യാപ്റ്റന്‍ ഗാംഗുലി ഷര്‍ട്ടൂരി തലക്ക് മുകളില്‍ ചുഴറ്റി.

സഹതാരങ്ങളോടും സമാനമായി ചെയ്യാന്‍ ഗാംഗുലി ആവശ്യപ്പെട്ടപ്പോള്‍ സച്ചിന്‍ മാറി നിന്നു. മാനേജറായ ശുക്ലയെ ഓര്‍മിപ്പിച്ചു: ഇത് ജെന്റില്‍മാന്‍സ് ഗെയിം ആണ്. സൗരവ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. എല്ലാവരും ഇതാവര്‍ത്തിക്കുന്നത് ശരിയല്ല.

English summary
Sachin didn't like Ganguly removing shirt to celebrate in England.
പ്രതികരണം എഴുതൂ