Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനെ വാഴ്ത്തി പവാറും ചവാനും

Published: Wednesday, November 13, 2013, 14:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: വിരമിച്ചാലും സച്ചിന്‍ മാനിയ നിലയ്ക്കില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരദ് പവാര്‍ പറഞ്ഞു. സച്ചിനെ ആദരിക്കാന്‍ എം സി എ സംഘടിപ്പിച്ച ചടങ്ങിലാണ് പവാര്‍ വികാരഭരിതനായത്. ദശലക്ഷക്കണക്കിന് പേരെ ആകര്‍ഷിച്ച വ്യക്തിത്വമാണ് സച്ചിന്റെത്. വിരമിക്കലോടെ അതില്ലാതാകില്ല. എം സി എയുടെ വിലമതിക്കാത്ത രത്‌നമാണ് സച്ചിന്‍.

അദ്ദേഹത്തെ പോലൊരു താരത്തെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്. ടെസ്റ്റിലും ഏകദിനത്തിലും അനുപമായ റെക്കോര്‍ഡുകള്‍ക്കുടമയാണ് സച്ചിന്‍. യുവതലമുറക്ക് മഹത്തായ മാതൃകയാണ് സച്ചിന്‍. ഗ്യാലറിയില്‍ നിന്നുള്ള സച്ചിന്‍, സച്ചിന്‍ ആരവം വലിയ നഷ്ടബോധം സൃഷ്ടിക്കും. പുളകം കൊള്ളിച്ച എത്രയോ വിജയനിമിഷങ്ങള്‍ രാഷ്ട്രത്തിന് സമ്മാനിച്ച സച്ചിനോട് നന്ദി അറിയിക്കുന്നു- പവാര്‍ വാക്കുകള്‍ ഉപസംഹരിച്ചു.

സച്ചിനെ വാഴ്ത്തി പവാറും ചവാനും

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്‌വി രാജ് ചവാന്‍ പവാറിന്റെ വികാരം ഉള്‍ക്കൊണ്ടാണ് സംസാരിച്ചത്. സച്ചിനെ പോലൊരു കായിക ഹീറോയെ ഇന്ത്യ കണ്ടിട്ടില്ല. ലോകം മുഴുവന്‍ സച്ചിനിലേക്ക് ഉറ്റുനോക്കുന്നു- ചവാന്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം രവിശാസ്ത്രിയാണ് സ്വാഗത പ്രസംഗം നടത്തിയത്.

സച്ചിന്‍ ദേവ് ബര്‍മന്‍ എന്ന ഇതിഹാസ സംഗീതജ്ഞനോടുള്ള ആദര സൂചകമായിട്ടാണ് സച്ചിന് പിതാവ് ആ പേര് നല്‍കിയതെന്ന കാര്യം ശാസ്ത്രി ഓര്‍മിച്ചു. സച്ചിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ക്ലാസികല്‍ നൃത്തവും ബോളിവുഡ് ഗായകന്‍ ഷാന്‍ അവതരിച്ച സംഗീത വിരുന്നും ചടങ്ങിന് കൊഴുപ്പേകി.

English summary
Sharad Pawar said we will miss the Sachin, Sachin chant at stadium.
പ്രതികരണം എഴുതൂ