Englishहिन्दीಕನ್ನಡதமிழ்తెలుగు

ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ ഒരധികപ്പറ്റായിരുന്നോ?

Published: Wednesday, November 13, 2013, 15:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നോയിഡ: ബാറ്റിംഗ് പ്രതിഭ മങ്ങിയിട്ടും സച്ചിന്‍ ഇന്ത്യന്‍ ടീമില്‍ അനാവശ്യമായി തുടരുകയായിരുന്നു. അതായത് ഒരധികപ്പെറ്റായിരുന്നോ എന്ന്. ചിലര്‍ സച്ചിനെ വിമര്‍ശിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ പാക്കിസ്ഥാന്റെ മുന്‍കാല താരങ്ങളുണ്ട്. ഇവര്‍ക്ക് മറുപടി പറയാന്‍ സച്ചിന്‍ ഫാന്‍സ് ഇറങ്ങിത്തിരിക്കേണ്ടതില്ല. ആസ്‌ത്രേലിയന്‍ ക്രിക്കറ്റിലെ വെള്ളിനക്ഷത്രമായിരുന്ന ആദം ഗില്‍ക്രിസ്റ്റ് കൊടുത്തിട്ടുണ്ട് മറുപടി.

സച്ചിന്‍ ഇന്ത്യന്‍ ടീമിന് ഒരധികപ്പെറ്റായിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ പരിണാമദിശയിലെ നിര്‍ണായക സ്വാധീനമായിരുന്നു സച്ചിനെന്ന് ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നീ ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യക്ക് സമ്മാനിച്ചത് സച്ചിന്റെ സാന്നിധ്യമാണ്. ആസ്‌ത്രേലിയന്‍ ഡ്രസിംഗ് റൂമില്‍ കഴിഞ്ഞ കാലയളവില്‍ റിക്കി പോണ്ടിംഗ് ചെലുത്തിയ സ്വാധീനം ചെറുതല്ല.

ഇന്ത്യന്‍ ടീമില്‍ സച്ചിന്‍ ഒരധികപ്പറ്റായിരുന്നോ?

അതു പോലെയാണ് സച്ചിന്‍ ഇന്ത്യക്ക്. ഇരുനൂറാം ടെസ്റ്റോടെ, ഹോം ഗ്രൗണ്ടില്‍ വിരമിക്കാനുള്ള സച്ചിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഗില്ലി പറഞ്ഞു. നേരത്തെ പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് സച്ചിന്റെ വിരമിക്കല്‍ വൈകിയ വേളയിലാണെന്ന് വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ ഫോം നഷ്ടപ്പെട്ട് ഒരധികപ്പെറ്റിനെ പോലെ സച്ചിന്‍ വിരമിക്കല്‍ നീട്ടിക്കൊണ്ടു പോയെന്ന മിയാന്‍ദാദിന്റെ വിമര്‍ശത്തിനുള്ള മറുപടിയാണ് ഗില്‍ക്രിസ്റ്റ് നല്‍കിയത്. പാക്കിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ ഖാനും സച്ചിന്‍ 2011 ലോകകപ്പ് വിജയത്തോടെ വിരമിക്കേണ്ടിയിരുന്നുവെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

സച്ചിനെ കുറിച്ചുള്ള മികച്ച ഓര്‍മ ഏതെന്ന ചോദ്യത്തിന് തമാശയായി ഗില്ലി പറഞ്ഞു: 2003 ലോകകപ്പ് ഫൈനലില്‍ സച്ചിന്‍ കുറഞ്ഞ സ്‌കോറിന് പുറത്തായത്. എന്നാല്‍, ഇതിനുള്ള ഗൗരവമായ മറുപടി ഇങ്ങനെ: 1999ല്‍ ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടനത്തിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നേടിയ സെഞ്ച്വറി. ബ്രെറ്റ് ലീ എന്ന അതിവേഗ പേസറുടെ അരങ്ങേറ്റം നടന്ന മത്സരം. മണിക്കൂറില്‍ 150 കിലോമീറ്ററില്‍ പന്തെറിഞ്ഞ ബ്രെറ്റ് ലീക്ക് മുന്നില്‍ സച്ചിന്‍ മാത്രം പതറിയില്ല. സാങ്കേതികമായി ഏറെ നിലവാരം പുലര്‍ത്തിയ സച്ചിന്‍ അന്ന് നേടിയ 116 റണ്‍സാണ് തന്നെ സംബന്ധിച്ചിടത്തോളം സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്.

English summary
Australian great Adam Gilchrist feels Sachin Tendulkar has not overstayed in international cricket and is happy to see the master blaster calling time on his phenomenal career at home.
പ്രതികരണം എഴുതൂ