Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ കളി കാണാതെ ലാറ മടങ്ങില്ല

Published: Wednesday, November 13, 2013, 14:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ ഓടിപ്പിടിച്ച് കൊല്‍ക്കത്തയിലെത്തിയപ്പോഴേക്കും വൈകിപ്പോയി. മൂന്നാം ദിനം മത്സരം ജയിച്ച് ഇന്ത്യ മുംബൈ ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ക്കായി യാത്ര തിരിച്ചിരുന്നു. ഈഡന്‍ഗാര്‍ഡനില്‍ സച്ചിന്റെ അവസാന മത്സരം വീക്ഷിക്കാന്‍ ബ്രയാന്‍ ലാറയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

അഞ്ച് ദിവസം മത്സരമുണ്ടാകുമെന്ന ധാരണയില്‍ ലാറ വരവ് നാലാം ദിനത്തിലേക്കാക്കുകയായിരുന്നു. അത് പക്ഷേ, മുഹമ്മദ് ഷമി എന്ന പേസര്‍ അട്ടിമറിച്ചു. തന്റെ റിവേഴ്‌സ് സ്വിംഗ് മാസ്മരികതയില്‍ വിന്‍ഡീസ് ബാറ്റിംഗ് നിരയെ കടപുഴക്കിയ ഷമി ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം തന്നെ സമ്മാനിച്ചു. സച്ചിന്റെ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനായി കാത്തിരുന്നവര്‍ക്ക് നിരാശ.

സച്ചിന്റെ കളി കാണാതെ ലാറ മടങ്ങില്ല

അക്കൂട്ടത്തില്‍ ബ്രയാന്‍ ലാറയും പെടും. വെസ്റ്റിന്‍ഡീസ് പൊരുതുമെന്നായിരുന്നു കരുതിയത്. എന്നാല്‍, ഈ വിധം തകര്‍ന്നടിഞ്ഞത് ലാറയെ നിരാശപ്പെടുത്തുന്നു. ഏതായാലും മുംബൈ ടെസ്റ്റ് കണ്ടിട്ടേ ലാറ മടങ്ങുന്നുള്ളൂ. സച്ചിന്റെ അവസാന ടെസ്റ്റിന് സാക്ഷ്യം വഹിക്കുക എന്ന ചരിത്ര നിമിഷം ലാറയുടെ പദ്ധതിയിലുണ്ട്.

ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിലും സച്ചിനെ കാണാനായി ലാറ സമയം കണ്ടെത്തിയിരുന്നു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ടീമിനൊപ്പം ഉപദേഷ്ടാവും ടൂറിസം അംബാസിഡറുമായിട്ടാണ് ലാറ ഇന്ത്യയിലെത്തിയത്. സെമിയില്‍ ടി ആന്‍ ടി മുംബൈ ഇന്ത്യന്‍സിനെ നേരിടാനെത്തിയപ്പോഴായിരുന്നു ഇതിഹാസ താരങ്ങള്‍ ഇതിന് മുന്‍പ് കണ്ടുമുട്ടിയത്.

English summary
West Indies batting great Brian Lara expressed disappointment over the India-West Indies match ending in three days.
പ്രതികരണം എഴുതൂ