Englishहिन्दीಕನ್ನಡதமிழ்తెలుగు

ബെയ്‌ലിയെ ഓസീസ് 'ടെസ്റ്റ് 'ചെയ്യും

Published: Wednesday, November 13, 2013, 15:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സിഡ്‌നി: ജോര്‍ജ് ബെയ്‌ലി എന്ന ക്രിക്കറ്ററെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവത്തില്‍ ഓസീസിനെ മുന്നില്‍ നിന്ന് നയിച്ചവന്‍. അടുത്താഴ്ച ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ ആസ്‌ത്രേലിയക്കായി അരങ്ങേറ്റം കുറിക്കാന്‍ ബെയ്‌ലി ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ട്വന്റി ട്വന്റി ടീമില്‍ നായകനായിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ബെയ്‌ലി ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 95.60 ശരാശരിയില്‍ 478 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആത്മവിശ്വാസവും തികഞ്ഞ ഫോമും ഒത്തുചേര്‍ന്ന ബെയ്‌ലി ടീമിന് മുതല്‍ക്കൂട്ടാകുമെന്ന കണക്ക്കൂട്ടലാണ് ദേശീയ സെലക്ടര്‍ ജോണ്‍ ഇന്‍വെറാറിറ്റിക്ക്. മധ്യനിരയിലെ സ്ഥിരതയാര്‍ന്ന പ്രകടനം അലക്‌സ് ഡൂലാന്‍ എന്ന ടാസ്മാനിയന്‍ താരത്തിനും നറുക്കൊരുക്കി.

ബെയ്‌ലിയെ ഓസീസ് 'ടെസ്റ്റ് 'ചെയ്യും

എന്നാല്‍, ജോര്‍ജ് ബെയ്‌ലിയുടെ തകര്‍പ്പന്‍ ഫോം പരിഗണിക്കാനാണ് സെലക്ടര്‍മാര്‍ രാത്രി നീണ്ട ചര്‍ച്ചയില്‍ തീരുമാനിച്ചത്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല. ഡേവിഡ് വാര്‍ണറും ക്രിസ് റോജേഴ്‌സും ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യും. ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍ പരുക്കിന്റെ അലട്ടലിലാണെങ്കിലും ടീമിലുണ്ട്. പന്ത്രണ്ടാമനായി ജെയിംസ് ഫോക്‌നറും ഇടം നേടി. ഇന്ത്യക്കെതിരെ ലോ ഓര്‍ഡറില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഫോക്‌നര്‍ ആസ്‌ത്രേലിയക്ക് പ്രതീക്ഷ നല്‍കുന്ന ആള്‍ റൗണ്ടറാണ്.

ഇംഗ്ലണ്ടിന് തുടരെ നാലാം ആഷസ് അടിയറ വെക്കാതിരിക്കാനുള്ള ഒരുക്കത്തിലാണ് ആസ്‌ത്രേലിയ. ഏറ്റവും മികച്ച പ്രകടനം ഓരോരുത്തരം പുറത്തെടുക്കണമെന്ന് കോച്ച് ഡാരന്‍ ലെമാന്‍ കര്‍ക്കശമായി പറഞ്ഞിട്ടുണ്ട്. ഈ മാസം 21ന് ബ്രിസ്ബനിലാണ് ആദ്യ ടെസ്റ്റ്. ടീം : മൈക്കല്‍ ക്ലാര്‍ക്ക്(ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ക്രിസ് റോജേഴ്‌സ്, ഷെയിന്‍ വാട്‌സന്‍, സ്റ്റീവ് സ്മിത്ത്, ജോര്‍ജ് ബെയ്‌ലി, ബ്രാഡ് ഹാഡിന്‍, മിച്ചല്‍ ജോണ്‍സന്‍, പീറ്റര്‍ സിഡില്‍, റിയാന്‍ ഹാരിസ്, നഥാന്‍ ലിയോണ്‍, ജെയിംസ് ഫോക്‌നര്‍.

English summary
Bailey, 31, was named in a 12-man squad for Australia's first Test against England starting at the Gabba.
പ്രതികരണം എഴുതൂ