Englishहिन्दीಕನ್ನಡதமிழ்తెలుగు

ലാറക്ക് സച്ചിന്‍ മുഹമ്മദ് അലിയാണ്

Published: Tuesday, November 12, 2013, 11:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സച്ചിന്‍ ടെണ്ടുല്‍ക്കറെ എന്നും ബഹുമാനത്തോടെ മാത്രം കാണുന്ന ബാറ്റിംഗ് ഇതിഹാസമാണ് ബ്രയാന്‍ ലാറ. ഇവര്‍ തമ്മിലുള്ള സൗഹൃദവും പ്രശസ്തമാണ്. അതുല്യപ്രതിഭകളായ ഇരുവരും ഈഗോ വെച്ചുപുലര്‍ത്താത്തവരാണെന്നതാണ് ഏറെ ആകര്‍ഷകം.

കായിക ലോകത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം എവിടെയാണെന്ന് ബ്രയാന്‍ ലാറയോട് കഴിഞ്ഞ ദിവസം ചോദിക്കുകയുണ്ടായി. ബോക്‌സിംഗില്‍ മുഹമ്മദ് അലി, ബാസ്‌കറ്റ്‌ബോളില്‍ മൈക്കല്‍ ജോര്‍ദാന്‍, ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇതായിരുന്നു ലാറക്ക് പറയാനുള്ളത്.

ലാറക്ക് സച്ചിന്‍ മുഹമ്മദ് അലിയാണ്

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ലാറ സച്ചിന്റെ ഔന്നത്യത്തെ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്തിയത്. ഇരുനൂറാം ടെസ്റ്റ് മത്സരത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള സച്ചിന്റെ തീരുമാനത്തെ ലാറ സ്വാഗതം ചെയ്തു. മുംബൈ വാംഖഡെയില്‍ ഹോംഗ്രൗണ്ടില്‍ വെച്ച് വിരമിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണ്.

സച്ചിന്‍ അര്‍ഹിക്കുന്നു ഈ വിധത്തില്‍, ലോക ശ്രദ്ധ ലഭിച്ച വിരമിക്കല്‍. ഫോം നഷ്ടപ്പെട്ടിട്ടും സച്ചിന്‍ വിരമിക്കല്‍ വൈകിപ്പിച്ചുവെന്ന വിമര്‍ശത്തെ ലാറ പ്രതിരോധിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ സച്ചിന്റെ ഫോം അത്ര മികച്ചതായിരുന്നില്ല. പക്ഷേ, ടീമില്‍ സച്ചിന്റെ സാന്നിധ്യമുണ്ടാക്കുന്ന പ്രചോദനം അളക്കാന്‍ സാധിക്കാത്തതാണ്-ലാറ പറഞ്ഞു.

English summary
Sachin is like Mohammad Ali. Tendulkar is to cricket what Michael Jordan is to basketball, says Brian Lara.
പ്രതികരണം എഴുതൂ