Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ പേരില്‍ എന്തെല്ലാം

Published: Tuesday, November 12, 2013, 10:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം സി എ) കീഴിലുള്ള കാണ്ഠീവിലി ഗ്രൗണ്ട് ഇനി അറിയപ്പെടുക സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ജിംഖാന ക്ലബ്ബ് എന്ന പേരില്‍. അതു പോലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ വി ഐ പി പവലിയനു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പവലിയന്‍ എന്നു നാമകരണം ചെയ്യാനും തീരുമാനിച്ചു.

'ദിഗോഡ്‌സ് ഓണ്‍ കണ്‍ട്രി സല്യൂട്ട് ദി ഗോഡ്‌സ് ഓണ്‍ ക്രിക്കറ്റര്‍'എന്നു ആലേഖനം ചെയ്യുന്ന സച്ചിന്‍ പവലിയനില്‍ ടെന്‍ഡുല്‍ക്കര്‍ ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ്,അദ്ദേഹത്തിന്റെ ജെഴ്‌സി എന്നിവ പ്രദര്‍ശിപ്പിക്കും.കൂടാതെ അദ്ദേഹത്തിന്റെ 49 ഏകദിന സെഞ്ച്വറികളുടെ പ്രതീകമായി 49 വെളള ക്രിക്കറ്റ് പന്തുകളില്‍ സെഞ്ച്വറി നേടിയ തീയതികള്‍ രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കും.51 ടെസ്റ്റ് സെഞ്ച്വറികളെ അനുസ്മരിപ്പിക്കുന്നതിനായി സെഞ്ച്വറി നേടിയ തീയതികള്‍ രേഖപ്പെടുത്തിയിട്ടുള്ള 51 ചുവന്ന പന്തുകളും പവലിയനില്‍ പ്രദര്‍ശിപ്പിക്കും.കൂടാതെ സച്ചിന്റെ അവിസ്മരണീയ പ്രകടനങ്ങള്‍ക്കു സാക്ഷിയായിട്ടുള്ള കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളുടെ ഫോട്ടോയും പ്രദര്‍ശിപ്പിക്കും.

സച്ചിന്റെ പേരില്‍ എന്തെല്ലാം

ഇരുനൂറാം ടെസ്റ്റോടെ കരിയര്‍ അവസാനിപ്പിക്കുന്ന സച്ചിനെ ആദരിക്കുന്നതിന്റെ ഭാഗമായിട്ട് എം സി എ സംഘടിപ്പിച്ച ചടങ്ങിലാണ് കാണ്ഠീവ്‌ലി ഗ്രൗണ്ട് സച്ചിന്റെ പേരില്‍ നാമകരണം ചെയ്തത്. ഇന്ത്യക്ക് വേണ്ടി പാഡണിഞ്ഞത് മറക്കാനാവാത്ത അനുഭവവും വലിയ അംഗീകാരവുമാണെന്ന് സച്ചിന്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. എപ്പോള്‍ ആവശ്യപ്പെട്ടാലും തനിക്ക് നെറ്റ്‌സ് സൗകര്യം അനുവദിച്ച എം എസി എയോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഇത്തരത്തിലൊരു ആദരവ് നല്‍കിയതിന് നന്ദി അറിയിക്കുന്നു.

തന്റെ പേരില്‍ ഒരു ഗ്രൗണ്ട് അറിയപ്പെടുക എന്നത് പ്രത്യേക അനുഭവമാണെന്നും സച്ചിന്‍ പറഞ്ഞു. ചടങ്ങില്‍ സംബന്ധിച്ച സഹതാരങ്ങള്‍ സച്ചിന്‍, സാച്ചിന്‍ എന്നാരവമുയര്‍ത്തിയപ്പോള്‍ വിന്‍ഡീസ് താരങ്ങളും ആ സ്പിരിറ്റ് ഉള്‍ക്കൊണ്ടു. മറാത്തിയില്‍ സംസാരിച്ചു തുടങ്ങിയ സച്ചിന്‍ വെസ്റ്റിന്‍ഡീസ് താരങ്ങളും ചടങ്ങില്‍ സംബന്ധിച്ചിട്ടുള്ളതിനാല്‍ എല്ലാവരുടെയും അനുമതിയോടെ ഇംഗ്ലീഷില്‍ സംസാരം തുടര്‍ന്നു. ഈയൊരു വൈകുന്നേരത്തെ ചടങ്ങില്‍ മാത്രമല്ല താന്‍ ആദരിക്കപ്പെട്ടത്. കഴിഞ്ഞ 24 വര്‍ഷമായി രാഷ്ട്രത്തിന്റെ ജഴ്‌സി ധരിക്കുക വഴി ആദരിക്കപ്പെടുകയായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

English summary
Kochi kaloor stadium pavilion to rename after master blaster Sachin Tendulkar.
പ്രതികരണം എഴുതൂ