Englishहिन्दीಕನ್ನಡதமிழ்తెలుగు

സഖ്‌ലെയിനും യൂസുഫിനും സച്ചിന്‍ ഒന്നേയുള്ളൂ

Published: Monday, November 11, 2013, 10:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കറാച്ചി: ഇന്ത്യ-പാക് ക്രിക്കറ്റിനെ ബദ്ധവൈരികളുടെ പോരാട്ടമെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്. എന്നാല്‍ സത്യം അതല്ല. കളിക്കാര്‍ തമ്മില്‍ ഇത്തരമൊരു വൈരമില്ലെന്നതാണ് യാഥാര്‍ഥ്യം. ചില കളിക്കാര്‍ തമ്മില്‍ ഉരസലുണ്ടായിട്ടുണ്ടാകാം. അത് ആസ്‌ത്രേലിയക്കെതിരെ കളിക്കുമ്പോഴും ഉണ്ടാകാറുണ്ട്. മറ്റ് ലോക താരങ്ങളെ പോലെ സച്ചിന്റെ വിരമിക്കലിനെ വലിയ നഷ്ടമായി കാണുന്നവരാണ് പാക്കിസ്ഥാനികള്‍.

സച്ചിന്റെ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്ത് വലിയൊരു ശൂന്യത സൃഷ്ടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്‍ താരങ്ങളായ മുഹമ്മദ് യൂസുഫും സഖ്‌ലെയിന്‍ മുഷ്താഖും പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലൊരു ചാമ്പ്യന്‍ ബാറ്റ്‌സ്മാനെ ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ലെന്ന് സഖ്‌ലെയിന്‍. സച്ചിന്‍ ഒന്നേയുള്ളൂ, മറ്റൊരാള്‍ക്കും സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുക സാധ്യമല്ല.

സഖ്‌ലെയിനും യൂസുഫിനും സച്ചിന്‍ ഒന്നേയുള്ളൂ

1999 ചെന്നൈ ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയതാണ് തനിക്കിന്നും മൂല്യമേറിയ വിക്കറ്റെന്നും സഖ്‌ലെയിന്‍ പറഞ്ഞു. 49 ടെസ്റ്റുകളില്‍ 208 വിക്കറ്റുകളും 169 ഏകദിനങ്ങളില്‍ 288 വിക്കറ്റുകളുമാണ് സഖ്‌ലെയിന്‍ എന്ന സ്പിന്‍ മാന്ത്രികന്‍ വീഴ്ത്തിയത്.

പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും ക്ലാസ് ബാറ്റ്‌സ്മാനുമായ മുഹമ്മദ് യൂസുഫ് സച്ചിനെ ഗുരുതുല്യനായി കാണുന്നു. ടിവിയില്‍ സച്ചിന്റെ ബാറ്റിംഗ് കണ്ടുപഠിക്കാന്‍ ശ്രമിച്ചു. എതിരെ മത്സരിച്ചപ്പോള്‍ സച്ചിന്റെ ബാറ്റിംഗ് അടുത്തു നിന്ന് കാണാനുള്ള ഭാഗ്യവുമുണ്ടായി. സച്ചിന്‍ എന്ന വലിയൊരു മാതൃക മുന്നിലുള്ളതു കൊണ്ടാണ് ഇന്ത്യക്ക് പ്രതിഭകളായ ബാറ്റ്‌സ്മാന്‍മാരെ വാര്‍ത്തെടുക്കാന്‍ സാധിച്ചത്.

നല്ലൊരു മനുഷ്യന്‍ കൂടിയാണ് സച്ചിനെന്ന് യൂസുഫ് ഓര്‍ക്കുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്ത് കാര്യവും സച്ചിനുമായി ചര്‍ച്ച ചെയ്യാം. അതിനുള്ള സൗമനസ്യം അദ്ദേഹം കാണിക്കും. കരിയറില്‍ ഗുണം ചെയ്തിട്ടുള്ള പല ടിപ്‌സുകളും സച്ചിനില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും യൂസുഫ്. 90 ടെസ്റ്റുകളില്‍ 7530 റണ്‍സും 288 ഏകദിനങ്ങളില്‍ 9720 റണ്‍സുമാണ് യൂസുഫിന്റെ ബാറ്റിംഗ് റെക്കോര്‍ഡ്.

English summary
Saqlain Mushtaq, Muhammad Yousuf praise Sachin Tendulkar
പ്രതികരണം എഴുതൂ