Englishहिन्दीಕನ್ನಡதமிழ்తెలుగు

വേണ്ടത് മിസ്ബായല്ല, ഇമ്രാന്‍ ഖാന്‍: അക്തര്‍

Published: Monday, November 11, 2013, 16:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കറാച്ചി: പാക്കിസ്ഥാന് പ്രതിഭകളുണ്ട്. പക്ഷേ, മികച്ചൊരു ക്യാപ്റ്റനില്ല. ഉണ്ടായിരുന്നു ഇമ്രാന്‍ ഖാന്‍. ഇപ്പോള്‍ എരുവും പുളിയുമില്ലാത്ത മിസ്ബാ ഉല്‍ ഹഖാണ്. ശുഐബ് അക്തറിന്റെ മാനറിസങ്ങളാണിത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ 1-2ന് പിറകിലായപ്പോഴാണ് മുന്‍ അതിവേഗ പേസറായ അക്തര്‍ മിസ്ബാക്കെതിരെ വിമര്‍ശത്തിന്റെ യോര്‍ക്കറെറിഞ്ഞത്.

യാതൊരു വിധത്തിലുള്ള ആക്രമണോത്സുകതയും ക്രിയാത്മകതയുമില്ലാത്ത ക്യാപ്റ്റന്‍സിയാണ് മിസ്ബായുടെത്. സന്ദര്‍ഭോചിതമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത മിസ്ബാക്ക് സഹതാരങ്ങളെ പ്രചോദിപ്പിക്കാനോ ഉത്സാഹികളാക്കാനോ സാധിക്കുന്നില്ലെന്നും അക്തര്‍ ചൂണ്ടിക്കാട്ടുന്നു.

വേണ്ടത് മിസ്ബായല്ല, ഇമ്രാന്‍ ഖാന്‍: അക്തര്‍

ഇമ്രാന്‍ ഖാനെ പോലൊരു ക്യാപ്റ്റനെയാണ് പാക്കിസ്ഥാന് വേണ്ടത്. കാര്യം ഇമ്രാന്‍ ഖാന്‍ മിസ്ബായെക്കാള്‍ അത്ര മികച്ച ബാറ്റ്‌സ്മാനൊന്നുമായിരിക്കില്ല. പക്ഷേ, ടീം സമ്മര്‍ദത്തിലാകുമ്പോള്‍ സ്വയം ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ട് കയറുന്ന ഇമ്രാന്‍ ഖാന്‍ ടീമിനെ മുന്നില്‍ നിന്ന് വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. അതാണ് ക്യാപ്റ്റന്‍. മിസ്ബാക്ക് അതിനുള്ള കഴിവില്ല. റണ്‍സ് നേടുന്നുണ്ടാകും, പക്ഷേ ടീം ജയിക്കുന്നില്ലെങ്കില്‍ എന്ത് ഗുണം.

English summary
Misbah-ul-Haq is not aggressive and innovative as captain: Shoaib Akhtar
പ്രതികരണം എഴുതൂ