Englishहिन्दीಕನ್ನಡதமிழ்తెలుగు

സെവാഗും ഗംഭീറും ഇനിയെന്തിന്

Published: Saturday, November 9, 2013, 12:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സൂറത്ത്: ഇന്ത്യന്‍ ടീമിലേക്ക് മുന്‍ ഓപണിംഗ് ബാറ്റ്‌സ്മാന്‍മാരായ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും തിരിച്ചെത്തുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് ആ വിശ്വാസത്തില്‍ നിന്ന് പിന്‍മാറുക. ഫോം കണ്ടെത്താനുള്ള ഇവരുടെ ശ്രമം പണ്ടേ പോലെ ഫലിക്കുന്നില്ല. രഞ്ജി ട്രോഫിയില്‍ ഡല്‍ഹി ഗുജറാത്തിനെതിരെ നാല് വിക്കറ്റിന് 195 എന്ന നിലയില്‍ തകര്‍ച്ച നേരിടുന്നതിന്റെ ഉത്തരവാദികള്‍ ഇവരാണ്.

79 പന്തുകള്‍ തട്ടിയും മുട്ടിയും നിന്ന ഗംഭീര്‍ 31 റണ്‍സിന് പുറത്തായപ്പോള്‍ സെവാഗിന്റെ കാര്യം കട്ടപ്പൊകയാണ്. നാല് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രം. സച്ചിന്റെ പാത പിന്തുടര്‍ന്ന് സെവാഗും എത്രയും വേഗം റിട്ടയര്‍മെന്റിന് വേണ്ടി ഒരു ഡേറ്റ് ചോദിക്കുന്നതാകും നല്ലത്.

സെവാഗും ഗംഭീറും ഇനിയെന്തിന്

ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയും അണിനിരക്കുന്ന ബാറ്റിംഗ് ലൈനപ്പില്‍ അടുത്തകാലത്തൊന്നും മറ്റാര്‍ക്കും സ്ഥാനമുണ്ടാകില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ കേരളത്തിന്റെ മിടുമിടുക്കനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണുണ്ട്.

രഞ്ജി സീസണ്‍ ആരംഭിച്ചത് ഡബിള്‍ സെഞ്ച്വറിയോടെ. തലശ്ശേരിയില്‍ ആന്ധ്രക്കെതിരെ സെഞ്ച്വറിയും നേടി സഞ്ജു ഫോം തുടരുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ സിംഹാസനത്തിലേക്ക് എന്തു കൊണ്ടും യോഗ്യനെന്ന് ഏത് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ള സഞ്ജു തെളിയിച്ചു കഴിഞ്ഞു. അതു കൊണ്ട് സെവാഗിനും ഗംഭീറിനും ത്രിവര്‍ണ ജഴ്‌സി മറക്കാം.

English summary
Why India need Gambir and Sehwag now? In current line up it is very difficult for the duo to come back.
പ്രതികരണം എഴുതൂ