Englishहिन्दीಕನ್ನಡதமிழ்తెలుగు

ഫാസ്റ്റ് ബൗളിംഗിന് മുതല്‍ക്കൂട്ടായി ഷമി

Published: Saturday, November 9, 2013, 14:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സഹീര്‍ഖാനെ ഇനിയങ്ങ് മറന്നേക്കാം. കാരണം മുഹമ്മദ് ഷമി തന്നെ. റിവേഴ്‌സ് സ്വിംഗറുമായി ഷമി തന്റെ പ്രതിഭയെ കാണിച്ചു തന്നപ്പോള്‍ സഹീര്‍ഖാനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഓര്‍ത്തു പോയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ആവേശത്തിലാണ്. സച്ചിന്റെ വിടപറയല്‍ പരമ്പരയിലെ ആദ്യ മത്സം ഇന്നിംഗ്‌സിന് ജയിച്ചതിനൊപ്പം കൊള്ളാവുന്നൊരു പേസറെ ടീമിന് കണ്ടെത്താനായതാണ് ധോണിക്ക് ആഹ്ലാദമേകുന്നത്.

കൃത്യതയാര്‍ന്ന ലൈനും ലെംഗ്തുമാണ് അരങ്ങേറ്റ ടെസ്റ്റില്‍ മുഹമ്മദ് ഷമിയുടെ വിജയത്തിന്റെ രഹസ്യം. പിന്നെ റിവേഴ്‌സ് സ്വിംഗിലുള്ള വൈഭവവും. മറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ റിവേഴ്‌സ് സ്വിംഗ് നല്ല രീതിയില്‍ എറിയാറുണ്ടെങ്കിലും ഷമിയെ പോലെ ഒരേ സമയം ലൈനും ലെംഗ്തും കൃത്യമാക്കാറില്ല. ഇതു തന്നെയാകണം ഷമിക്ക് ഒമ്പത് വിക്കറ്റ് ലഭിക്കാന്‍ കാരണം - ധോണി പറഞ്ഞു. ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ആധിപത്യം നേടണമെങ്കില്‍ പേസ് അനിവാര്യമാണ്. ഷമിയുടെത് മികച്ച സീം പൊസിഷനിംഗ് ആയിരുന്നു. വലംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ റിവേഴ്‌സ് സ്വിംഗില്‍ ബൗണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചു.

ഫാസ്റ്റ് ബൗളിംഗിന് മുതല്‍ക്കൂട്ടായി ഷമി

ആള്‍ റൗണ്ട് മികവ് പുറത്തെടുത്ത രവിചന്ദ്രന്‍ അശ്വിനെയും ധോണി വാനോളം പുകഴ്ത്തി. ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് തവണ നടത്തിയ ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് അശ്വിന്‍. അച്ചടക്കമുള്ള ബൗളിംഗായിരുന്നു അശ്വിന്റെത്. ലൈനിലും ലെംഗ്തിലും ശ്രദ്ധിച്ച അശ്വിന്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നില്ല. മറ്റ് ബൗളര്‍മാര്‍ക്ക് വലിയ പിന്തുണയേകുന്നതായിരുന്നു അശ്വിന്റെ പ്രകടനം. അധികം റണ്‍സും വിട്ടുകൊടുത്തില്ല. ബൗളിംഗ് യൂണിറ്റിന്റെ മൊത്തത്തിലുള്ള പ്രകടനത്തില്‍ തൃപ്തനാണെന്നും ധോണി പറഞ്ഞു.

8, 9, 10, 11 പൊസിഷനില്‍ ബാറ്റിംഗിനിറങ്ങുന്നവരും വലിയ സ്‌കോര്‍ നേടുന്നത് ഇന്നത്തെ ക്രിക്കറ്റിന്റെ പ്രത്യേകതയാണ്. വാലറ്റത്ത് വലിയ കൂട്ടുകെട്ടുകളുണ്ടാകുന്നത് മത്സരഗതി നിര്‍ണയിക്കുന്നു. അശ്വിന്‍ മനോഹരമായി കളിച്ചു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ പോലെ. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനായ ആള്‍ റൗണ്ടറെന്ന് അശ്വിന്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയുടെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തെയും ധോണി പ്രശംസിച്ചു.

English summary
Debutant Shami picks up five in second essay as the host scores an innings win
പ്രതികരണം എഴുതൂ