Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ വിശ്വാസങ്ങള്‍ ഇങ്ങനെയൊക്കെയാണ്

Published: Saturday, November 9, 2013, 12:52 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സ്‌കൂള്‍കാലത്താണ് സച്ചിന് ഒരു ജോഡി പാഡ് സമ്മാനമായി ലഭിച്ചത്. അത് അന്നത്തെ സൂപ്പര്‍ താരം സുനില്‍ ഗവാസ്‌കറാണ് നല്‍കിയത്. 1989 ല്‍ പതിനാറാം വയസില്‍ പാക്കിസ്ഥാനെതിരെ സച്ചിന്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് ആ പാഡുകളണിഞ്ഞായിരുന്നു. എന്നെങ്കിലും രാജ്യത്തിനായി അരങ്ങേറുമ്പോള്‍ അണിയാനായി സച്ചിന്‍ ആ പാഡുകള്‍ കരുതിവെക്കുകയായിരുന്നു.

കാരണം അത്ര വിലപ്പെട്ടതയിരുന്നു സച്ചിന് ആ സമ്മാനം. ഓരോ ക്രിക്കറ്റ് താരത്തിനും ഓരോ വിശ്വാസമുണ്ട്. സച്ചിനുമുണ്ട് അത്തരമൊരു വിശ്വാസം. പാഡണിയുമ്പോള്‍ ആദ്യം ഇടത്തേ കാലിലെത്. അതിന് ശേഷം മാത്രം വലതുകാല്‍ പാഡണിയല്‍. ആ ശീലത്തിന് അന്നും ഇന്നും മാറ്റമില്ല.

സച്ചിന്റെ വിശ്വാസങ്ങള്‍ ഇങ്ങനെയൊക്കെയാണ്

ത്രിവര്‍ണ പതാക പതിച്ച ഹെല്‍മറ്റ് ധരിച്ചു കളിക്കുന്നതും സച്ചിന്റെ പ്രത്യേകതയാണ്. ക്രിക്കറ്റിലെ മാന്യതയുടെ മുഖമായും സച്ചിന്‍ വിശേഷിക്കപ്പെടുന്നു. ആസ്‌ത്രേലിയന്‍ ക്യാപ്റ്റനായിരുന്ന അലന്‍ ബോര്‍ഡര്‍ സച്ചിന്റെ ക്ഷമയെ കുറിച്ച് പലയിടത്തും പറഞ്ഞിട്ടുണ്ട്. സിഡ്‌നിയില്‍ ഷെയിന്‍ വോണിന്റെ അരങ്ങേറ്റടെസ്റ്റില്‍ സച്ചിന്‍ 148 റണ്‍സടിച്ചത് ബോര്‍ഡര്‍ ഓര്‍ക്കുന്നു. തുടര്‍ന്ന് പെര്‍ത് ടെസ്റ്റിലും സച്ചിന്‍ സെഞ്ച്വറി നേടി.

മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാരെല്ലാം തന്നെ രണ്ടക്കസ്‌കോര്‍ കണ്ടെത്താന്‍ വിഷമിച്ചപ്പോഴാണ് സച്ചിന്‍ സെഞ്ച്വറിയുമായി കളം വാണത്. സച്ചിന്റെ ബാറ്റിംഗ് കാണാന്‍ ആയിരം ഡോളര്‍ നല്‍കി ടിക്കറ്റെടുക്കാനും ഞാന്‍ തയ്യാറെന്ന് അലന്‍ ബോര്‍ഡര്‍ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല. ക്ഷമ എന്താണെന്നും ബാറ്റിംഗ് എന്തെന്നും വ്യക്തമായി അറിയാന്‍.

English summary
Interesting belief of Master Blaster Sachin Tendulakar in cricket.
പ്രതികരണം എഴുതൂ