Englishहिन्दीಕನ್ನಡதமிழ்తెలుగు

ടെസ്റ്റ് വേഗം തീര്‍ന്നതില്‍ അശ്വിന് നിരാശ

Published: Saturday, November 9, 2013, 9:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: മൂന്ന് ദിവസം കൊണ്ട് മത്സരം തീര്‍ന്നു പോയതില്‍ ടിക്കറ്റെടുത്ത് ഈഡന്‍ഗാര്‍ഡനിലെത്തിയ കാണികള്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കും നിരാശയുണ്ട്. സച്ചിന്റെ വിരമിക്കല്‍ പരമ്പരയെങ്കിലും ജയം പ്രധാനമെന്നിരിക്കെ അതേക്കുറിച്ച് പറയുന്നില്ലന്നേയുള്ളൂ. പക്ഷേ, അശ്വിന്‍ പറഞ്ഞു തന്റെ നിരാശ.

സച്ചിനൊപ്പം അഞ്ച് ദിവസം കളിക്കാനുള്ള ഭാഗ്യമുണ്ടായില്ല. മുംബൈ ടെസ്റ്റോടെ ഇതിഹാസ താരം വിടപറയുകയാണല്ലോ. അതുകൊണ്ടു തന്നെ സച്ചിനൊപ്പം കൂടുതല്‍ ദിവസം കളിക്കുക എന്നതിനാണ് അശ്വിന്‍ വിലമതിക്കുന്നത്. വെസ്റ്റിന്‍ഡീസ് മോശം ടീമായത കൊണ്ടല്ല. ബൗളര്‍മാര്‍ മികച്ച ഫോമിലേക്കുയര്‍ന്നതാണ് മത്സരം ഇത്ര പെട്ടെന്ന് ഇന്ത്യയുടെ വരുതിയിലാക്കിയതെന്ന് അശ്വിന്‍ പറയുന്നു.

ടെസ്റ്റ് വേഗം തീര്‍ന്നതില്‍ അശ്വിന് നിരാശ

അതേ സമയം, വാലറ്റക്കാരുടെ ബാറ്റിംഗ് മികവ് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാം സെഞ്ച്വറിയോടെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയൊരുക്കിയതിനെ കുറിച്ച് ചാനലില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

കഴിഞ്ഞ കുറച്ച് വര്‍ഷമായി ഈ പ്രവണത കാണാം. വാലറ്റക്കാര്‍ മികച്ച ഇന്നിംഗ്‌സ് കാഴ്ചവെക്കുന്നതിനെ സ്വാഗതം ചെയ്യാം. ബൗളര്‍മാരിലും ബാറ്റിംഗ് പ്രതിഭയുണ്ടാകാം. അത് കണ്ടെത്തി പോളിഷ് ചെയ്‌തെടുക്കണം. അതിനവര്‍ക്ക് വിദ്ഗ്ധരില്‍ നിന്ന് ബാറ്റിംഗ് പരിശീലനമെര്‍പ്പെടുത്തേണ്ടതുണ്ടെന്നും ദ്രാവിഡ്.

ഭുവനേശ്വര്‍ കുമാര്‍ കുഴപ്പമില്ലാതെ ബാറ്റ് ചെയ്യുമെന്നറിയാം. അതു പോലെ സൗരവ് ഗാംഗുലി പറഞ്ഞിട്ടുണ്ട് മുഹമ്മദ് ഷമി നല്ലൊരു ഹിറ്ററാണെന്ന്. ഇതുപോലെ ഓരോ ബൗളറെയും മികച്ച ബാറ്റ്‌സ്മാനാക്കി മാറ്റുക കൂടി ചെയ്താല്‍ ഇന്ത്യക്ക് ടെസ്റ്റില്‍ വലിയ സാധ്യതയുണ്ട്. അഞ്ച് ബൗളര്‍മാരെ വെച്ച് ടെസ്റ്റ് കളിക്കാമെന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

English summary
With this century Ravichandran Ashwin is proving to be a better Test all-rounder.
പ്രതികരണം എഴുതൂ