Englishहिन्दीಕನ್ನಡதமிழ்తెలుగు

ഡൊണാള്‍ഡിന്റെ താരം സച്ചിനാണ്

Published: Friday, November 8, 2013, 12:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സച്ചിന്‍, പോണ്ടിംഗ്, ലാറ, ഇവരില്‍ ആരാണ് മികച്ച ബാറ്റ്‌സ്മാന്‍. ചര്‍ച്ച എത്രയോ തവണ ചൂടുപിടിച്ചു. പലര്‍ക്കും പല ഉത്തരം. മത്സരരംഗത്തുള്ള പോണ്ടിംഗ് പറയുന്നു ലാറയാണ് മികച്ചതെന്ന്. ലാറ പറയുന്നു സച്ചിനാണെന്ന്. സച്ചിന്റെ ഇഷ്ടതാരം വിവിയര്‍ റിച്ചാര്‍ഡ്‌സാണ്. എന്നാല്‍ ക്രിക്കറ്റ് ലോകം വെള്ളിടിയെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡ് പറയുന്നു - പോണ്ടിംഗും ലാറയുമല്ല സച്ചിന്‍ തന്നെ കേമന്‍.

അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഡൊണാള്‍ഡ് പറയുന്നത്. സച്ചിനെതിരെ എത്രയോ തവണ പന്തെറിഞ്ഞിരിക്കുന്നു ഡൊണാള്‍ഡ്. അസാമാന്യ പ്രതിഭക്കെതിരെയാണ് പന്തെറിയുന്നതെന്ന് വളരെ നേരത്തെ തന്നെ ദക്ഷിണാഫ്രിക്കന്‍ താരം തിരിച്ചറിഞ്ഞു. പോണ്ടിംഗും ലാറയും സച്ചിനുമാണ് ഡൊണാള്‍ഡിന്റെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാര്‍. ഇതില്‍, സച്ചിന്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. സാങ്കേതികതയിലും സന്തുലിതത്വത്തിലും സച്ചിന്‍ ആരെയും കവച്ചുവെക്കും- ഡൊണാള്‍ഡ് പറയുന്നു.

ഡൊണാള്‍ഡിന്റെ താരം സച്ചിനാണ്

1991 ല്‍ കൊല്‍ക്കത്തയില്‍ സച്ചിന്‍-ഡൊണാള്‍ഡ് പോരാട്ടം ആവേശം പടര്‍ത്തി. അന്ന് 62 റണ്‍സെടുത്ത സച്ചിന്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചു. അഞ്ച് വിക്കറ്റെടുത്ത അലന്‍ ഡൊണാള്‍ഡും തിളങ്ങി. മാന്‍ ഓഫ് ദ മാച്ച് പട്ടം രണ്ട് പേരും പങ്കുവെച്ചു. എന്നാല്‍, അന്ന് മുതല്‍ക്കല്ല ഡൊണാള്‍ഡ് സച്ചിനെ അറിയുന്നത്. അതിന് മുമ്പെ തന്നെ യുവപ്രതിഭയെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ശ്രദ്ധിച്ചിരുന്നുവത്രെ.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകര്‍ ഡൊണാള്‍ഡിനെ സ്‌നേഹിക്കുന്നതു പോലെ സച്ചിനെയും ആ പോരാട്ടത്തില്‍ ഓമനിച്ചു. സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല, ദക്ഷിണാഫ്രിക്കയിലും നിരാശ പടര്‍ത്തിയിട്ടുണ്ടെന്ന് അലന്‍ ഡൊണാള്‍ഡ് സാക്ഷ്യപ്പെടുത്തുന്നു.

English summary
Former South African fast bowler Allan Donald said he rates Sachin higher than Ponting.
പ്രതികരണം എഴുതൂ