Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ തെളിച്ച വഴിയേ രോഹിത് ശര്‍മ

Published: Friday, November 8, 2013, 10:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സച്ചിന്‍ ടെസ്റ്റ് ക്യാപ് നല്‍കിയപ്പോഴേ രോഹിത് ശര്‍മയുടെ ഐശ്വര്യം തെളിഞ്ഞു. വിടപറയല്‍ പരമ്പരയില്‍ സച്ചിന്റെ തന്റെ സ്ഥാനം രോഹിതിന് കൈമാറിയെന്ന വ്യാഖ്യാനം തന്നെയുണ്ടായി. രോഹിതിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തു.

മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയ സച്ചിന് തന്ത്രപരമായ തീരുമാനങ്ങളില്‍ പിഴച്ചിരുന്നില്ല. രോഹിതിന്റെ കാര്യത്തിലും അച്ചട്ട്. ആരും കൊതിച്ചു പോകുന്നൊരു അരങ്ങേറ്റം കൊണ്ട് രോഹിത് ശര്‍മ, വൈകിയാണെങ്കിലും ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമായതിന്റെ ആവേശത്തിലാണ്.

സച്ചിന്‍ തെളിച്ച വഴിയേ രോഹിത് ശര്‍മ

അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പതിനാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 83ന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തകര്‍ച്ച നേരിടുമ്പോഴാണ് രോഹിത് ക്രീസിലെത്തുന്നത്. 108 ഏകദിനങ്ങള്‍ കളിച്ചു പരിചയമുള്ള രോഹിതിന് കഴിഞ്ഞാഴ്ച ആസ്‌ത്രേലിയക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസമായിരുന്നു കൂട്ട്.

സെഞ്ച്വറി നേടിയത് വിശ്വസിക്കാന്‍ രോഹിത് പ്രയാസപ്പെട്ടു. റൂമില്‍ തിരിച്ചെത്തിയ ശേഷം റിലാക്‌സാകാന്‍ ശ്രമിച്ചു. കുറേ നേരം കണ്ണടച്ചിരുന്നു. പിന്നീടാണ് താനെന്താണ് ചെയ്തിരിക്കുന്നത് എന്നതിനെ കുറിച്ച് രോഹിത് ചിന്തിച്ചത്. മികച്ചൊരു ടോട്ടല്‍ ഉയര്‍ത്തുകയാണ് രോഹിതിന്റെ ലക്ഷ്യം. ഏകാഗ്രതയോടെ ഓരോ പന്തും നേരിടാന്‍ സാധിക്കുന്നത് കഠിനാധ്വാനത്തിനുള്ള ആകെത്തുകയായി മുംബൈ ബാറ്റ്‌സ്മാന്‍ വിശ്വസിക്കുന്നു.

English summary
Indian batsmen Rohit Sharma hits hundred on Test debut. He is the fourteenth Indian batsman to do so.
പ്രതികരണം എഴുതൂ