Englishहिन्दीಕನ್ನಡதமிழ்తెలుగు

ഷില്ലിംഗ്‌ഫോര്‍ഡിന് കുറ്റബോധമില്ല

Published: Friday, November 8, 2013, 10:37 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ഈഡന്‍ ടെസ്റ്റിന്റെ ആദ്യ ദിനം സച്ചിന്റെ വിക്കറ്റ് ഷില്ലിംഗ്‌ഫോര്‍ഡായിരുന്നു. എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ സച്ചിന്‍ ഷില്ലിംഗ്‌ഫോര്‍ഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ക്ലീന്‍ എല്‍ ബി ഡബ്ല്യു. തന്റെ ആദ്യ ഓവറിലായിരുന്നു സച്ചിന്റെ വിക്കറ്റ്.

ഷില്ലിംഗ് ഫോര്‍ഡ് പകരം വീട്ടിയത് സച്ചിനെ എല്‍ ബി ഡബ്ല്യുവില്‍ കുടുക്കിക്കൊണ്ട്. അത് പക്ഷേ, അത്ര ക്ലീന്‍ അല്ലായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ അനാവശ്യമായി എല്‍ ബി ഡബ്ല്യുവിന് അപ്പീല്‍ ചെയ്ത ഷെയിന്‍ ഷില്ലിംഗ്‌ഫോര്‍ഡിന് കുറ്റബോധമില്ല.

ഷില്ലിംഗ്‌ഫോര്‍ഡിന് കുറ്റബോധമില്ല

അത് തന്റെ ജോലിയാണെന്ന് വിന്‍ഡീസ് സ്പിന്നര്‍ വിമര്‍ശകര്‍ക്ക് മറുപടി കൊടുക്കുന്നു. വിടപറയല്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന സച്ചിന്‍ ആദ്യ ഇന്നിംഗ്‌സില്‍ പത്ത് റണ്‍സിന് പുറത്തായത് നിരാശ പടര്‍ത്തിയിരുന്നു. എന്നാല്‍, സച്ചിന്‍ യഥാര്‍ഥത്തില്‍ ഔട്ടല്ലെന്ന് ടി വി റീപ്ലേയിലൂടെ വ്യക്തമായതോടെയാണ് നിരാശ കാണികളില്‍ രോഷമായി മാറിയത്.

അമ്പയര്‍ക്കെതിരെ പ്ലക്കാര്‍ഡുയര്‍ന്നു. അപ്പീല്‍ ചെയ്ത ഷില്ലിംഗ്‌ഫോര്‍ഡും കാണികള്‍ക്ക് വില്ലനായി മാറിക്കഴിഞ്ഞു. മൂന്നാം ദിനം ഷില്ലിംഗ്‌ഫോര്‍ഡിനെതിരെ പ്ലക്കാര്‍ഡുയര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. രണ്ടാമിന്നിംഗ്‌സിലെങ്കിലും മികച്ചൊരിന്നിംഗ്‌സ് സച്ചിന്‍ കാഴ്ചവെക്കാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
West indies Spinner Shane Shillingford said it is his job to appeal. He picked master blaster Sachin's wicket in first innings.
പ്രതികരണം എഴുതൂ