Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്റെ ഔട്ട്: ബി സി സി ഐക്കും പങ്ക്

Published: Friday, November 8, 2013, 10:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സച്ചിന്‍ ഔട്ടായപ്പോള്‍ അമ്പയറോടുള്ളതിനേക്കാള്‍ കലി സച്ചിന്‍ പ്രേമികള്‍ക്ക് ബി സി സി ഐയോട് തോന്നിക്കാണും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അനാവശ്യമായി എതിര്‍ക്കുന്ന അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ സച്ചിന്‍ ഔട്ടാകില്ലായിരുന്നു. ഡി ആര്‍ എസിനെ എതിര്‍ക്കുന്നത് മൂലം ഇന്ത്യന്‍ ടീം തന്നെയാണ് തിരിച്ചടി നേരിടുന്നത് എന്നതിന് ഏറ്റവും പുതിയ തെളിയാണ് സച്ചിന്റെ പുറത്താകല്‍.

അവിസ്മരണീയ ഇന്നിംഗ്‌സായിരുന്നു സച്ചിന്റെ ലക്ഷ്യം. ക്രിക്കറ്റ് പ്രേമികളും ഇതിഹാസത്തിന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുക്ക് ആഗ്രഹിച്ചു. പക്ഷേ, നിര്‍ഭാഗ്യം ഏവരെയും നിരാശപ്പെടുത്തി. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ എല്‍ ബി ഡബ്ല്യു ആയി സച്ചിന്‍ പവലിയനിലേക്ക് തിരിച്ചു കയറി. ഓഫ് സ്പിന്നര്‍ ഷെയിന്‍ ഷില്ലിംഗ്‌ഫോഡിനെ ഡിഫന്‍ഡ് ചെയ്ത സച്ചിന്റെ വലത് കാലിന് മുകളിലായിട്ടാണ് പന്ത് തട്ടിയത്.

സച്ചിന്റെ ഔട്ട്: ബി സി സി ഐക്കും പങ്ക്

പന്ത് വിക്കറ്റിന് മുകളിലൂടെ പോകുമെന്ന് ടി വി റീപ്ലേകളില്‍ സുവ്യക്തം. പക്ഷേ, അമ്പയര്‍ നൈജല്‍ ലോംഗിന് മാത്രം അത് വ്യക്തമായില്ല. ഔട്ട് വിധിച്ച് ലോംഗിന്റെ വിരല്‍ ഉയര്‍ന്നപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍ മരണവീടായി. ക്രിക്കറ്റിലെ ജീനിയസായ സച്ചിന്‍ തന്റെ ജെന്റില്‍മാന്‍ഷിപ്പ് തുറന്നു കാണിച്ച സന്ദര്‍ഭം കൂടിയായിരുന്നു ഇത്. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ സച്ചിന്‍ പതിവു പോലെ കളം വിട്ടു.

41 മിനുട്ട് നേരം ക്രീസില്‍ നിന്ന സച്ചിന്‍ 24 പന്തുകള്‍ നേരിട്ട് പത്ത് റണ്‍സടിച്ചു. രണ്ട് ബൗണ്ടറികളാണ് നേടിയത്. സച്ചിന്‍ ക്രീസിലെത്തിയത് മുതല്‍ക്ക് ഓരോ ചലനത്തിനും ആവേശം കൊണ്ട് ഗ്യാലറി, സച്ചിന്റെ രണ്ടാമിന്നിംഗ്‌സിനായുള്ള കാത്തിരിപ്പിലാണ്. രഞ്ജിയില്‍ ഹരിയാനക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ സച്ചിന്‍ രണ്ടാമിന്നിംഗ്‌സില്‍ പുറത്താകാതെ 79 റണ്‍സടിച്ച് മുംബൈക്ക് ജയമൊരുക്കിയത് ഓരോരുത്തരുടെയും മനസ്സിലുണ്ട്.

വെസ്റ്റിന്‍ഡീസ് ബൗളര്‍മാരെ അനായാസം നേരിട്ട സച്ചിന്റെ ഫോമില്‍ ആര്‍ക്കും സംശയമില്ല. ഈഡനില്‍ ഏറ്റവുമധികം റണ്‍സടിച്ച താരത്തില്‍ നിന്ന് സെഞ്ച്വറി പിറക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

English summary
We can say that BCCI also culprit in Sachin's dismissal in Kolkata. Why BCCI is against DRS system?
പ്രതികരണം എഴുതൂ