Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനും ചാപ്പലും സുഖത്തിലല്ലായിരുന്നു

Published: Thursday, November 7, 2013, 10:42 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സച്ചിനും ഗ്രെഗ് ചാപ്പലുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും പുറം ലോകമറിഞ്ഞില്ലെന്ന് മാത്രം. സച്ചിനെല്ലാം ഉള്ളിലൊതുക്കി നടന്നു. പറയുന്നത് മറ്റാരുമല്ല മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായിരുന്ന ഗ്രെഗ് ചാപ്പലുമായുണ്ടായ വിവാദത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തനിക്കൊപ്പമായിരുന്നുവെന്നും ഗാംഗുലി പറയുന്നു. ചാപ്പലുമായുള്ള അസ്വാരസ്യം വലുതായി വന്നപ്പോള്‍ സച്ചിന്‍ പിന്തുണ നല്‍കി. ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ഞാന്‍ കരുതിയത് ചാപ്പല്‍-ഗാംഗുലി പ്രശ്‌നമാണെന്നാണ്.

സച്ചിനും ചാപ്പലും സുഖത്തിലല്ലായിരുന്നു

ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മനസ്സിലായി ചാപ്പല്‍ മറ്റു താരങ്ങളുമായും സൗഹൃദത്തിലല്ലെന്ന്. സച്ചിനും ചാപ്പലും തമ്മില്‍ അത്ര സുഖത്തിലായിരുന്നില്ല - ഗാംഗുലി ഒരു ബംഗാളി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇന്ത്യയുടെ കോച്ചായതിന് ശേഷം സല്‍പ്പേരുണ്ടാക്കിയ ചാപ്പല്‍ വി വി എസ് ലക്ഷ്മണിനെയും സച്ചിനെയുമൊക്കെ വിമര്‍ശിക്കാന്‍ തുടങ്ങി.

ഏതൊരു മനുഷ്യനെയും പോലെ സച്ചിനും അനാവശ്യ വിമര്‍ശത്തിനെതിരെ അമര്‍ഷമുണ്ടായിരുന്നു. പക്ഷേ, മറ്റുള്ളവരെ അറിയിക്കാന്‍ സച്ചിന്‍ ശ്രമിച്ചിരുന്നില്ല. ഡ്രസിംഗ് റൂമില്‍ എല്ലാവരുമായും ഇടപഴകുന്ന വ്യക്തിയാണ് സച്ചിന്‍. ഫീല്‍ഡിന് പുറത്ത് തീര്‍ത്തും ഒരു സാധാരണ മനുഷ്യന്‍- ഗാംഗുലി ഓര്‍ക്കുന്നു.

English summary
Former Indian captain Sourav ganguly said Sachin Tendulkar stood with him during the Chappell controversy
പ്രതികരണം എഴുതൂ