Englishहिन्दीಕನ್ನಡதமிழ்తెలుగు

ഈഡന്‍ ഗാര്‍ഡന്‍ സച്ചിന്റെ കാമുകി

Published: Thursday, November 7, 2013, 10:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സച്ചിനും ഈഡന്‍ഗാര്‍ഡനും തമ്മിലുള്ള രഹസ്യ പ്രണയം തുടരുകയാണ്. ആ പ്രണയത്തിന്റെ ആഴം തിരിച്ചറിയാന്‍ അല്പം റൊമാന്റിക്കാവാതെ തരമില്ല. സച്ചിന്റെ ഓരോ റണ്ണിനും ഇരമ്പിയാര്‍ത്ത ഈഡന്‍ഗാര്‍ഡനിലെ ഗ്യാലറി സച്ചിന്‍ വിക്കറ്റെടുക്കുമ്പോഴും സടകുടഞ്ഞെഴുന്നേറ്റു. 199താം ടെസ്റ്റില്‍ പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത സച്ചിനെ ഈഡന്‍ ലിപ് ലോക് ചെയ്തത് കണ്ടില്ലേ...1989 ല്‍ കറാച്ചിയില്‍ അരങ്ങേറിയതിന് ശേഷം ഈഡന്‍ഗാര്‍ഡനില്‍ ഇന്ത്യ കളിച്ച എല്ലാ ടെസ്റ്റിലും സച്ചിനുണ്ടായിരുന്നു.

മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനാകാത്ത റെക്കോര്‍ഡ് സച്ചിന് ഈഡനിലുണ്ട്. ഇരുപത്തഞ്ച് രാജ്യാന്തര മത്സരങ്ങള്‍. പന്ത്രണ്ട് ടെസ്റ്റുകളും പതിമൂന്ന് ഏകദിനങ്ങളും ഉള്‍പ്പെടുന്നു. ഈഡനില്‍ 1358 റണ്‍സോടെ ഏറ്റവുമധികം രാജ്യാന്തര റണ്‍സ് എന്ന റെക്കോര്‍ഡും സച്ചിന് സ്വന്തം. ടെസ്റ്റില്‍ 862 ഉം ഏകദിനത്തില്‍ 496ഉം.

പന്തെടുത്തപ്പോഴും സച്ചിന്‍ ഈഡനില്‍ തിളങ്ങി. 1993 ഹീറോ കപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം. അവസാന ഓവറില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍. സച്ചിന്‍ സമ്മര്‍ദം ഏറ്റെടുത്തു. മാന്ത്രിക ഓവറില്‍ വിട്ടുകൊടുത്തത് മൂന്ന് റണ്‍സ്. ഇന്ത്യക്ക് രണ്ട് റണ്‍സ് ജയം ! 2001 ല്‍ ആസ്‌ത്രേലിയക്കെതിരെ ഈഡനില്‍ ഇന്ത്യ നേടിയ വിഖ്യാത ജയത്തില്‍ സച്ചിന്‍ ഓര്‍മിക്കപ്പെടുന്നത് ബൗളറെന്ന നിലയിലാണ്. വിവിഎസ് ലക്ഷ്മണും (281), രാഹുല്‍ ദ്രാവിഡും (180) ബാറ്റിംഗില്‍ തകര്‍ത്താടിയപ്പോള്‍ സച്ചിന്‍ രണ്ടിന്നിംഗ്‌സിലും പത്ത് റണ്‍സിന് പുറത്തായി.

ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് ടോപ് സ്‌കോറര്‍ മാത്യു ഹെയ്ഡന്‍ (67), നിലയുറപ്പിച്ചാല്‍ അപടകാരിയാകുന്ന ആദം ഗില്‍ക്രിസ്റ്റ് (0), ഷെയിന്‍ വോണ്‍ (0) എന്നിവരെ പുറത്താക്കിയത് സച്ചിനായിരുന്നു. മൂന്നും ലെഗ് ബിഫോര്‍ വിക്കറ്റ്. ആസ്‌ത്രേലിയന്‍ ബാറ്റിംഗ് ലൈനപ്പിന്റെ പതനം ഹെയ്ഡന്റെയും ഗില്‍ക്രിസ്റ്റിന്റെയും പുറത്താകലോടെയായിരുന്നു.

English summary
Kolokotha Eden Garden is known as sachin Tendulkar's favorite cricket ground.
പ്രതികരണം എഴുതൂ