Englishहिन्दीಕನ್ನಡதமிழ்తెలుగు

കൊല്‍ക്കത്തയില്‍ സച്ചിനുത്സവം കൊടിയേറി

Published: Thursday, November 7, 2013, 11:47 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ബംഗാള്‍ കായിക മന്ത്രാലവയും ക്രിക്കറ്റ് അസോസിയേഷനും സച്ചിന് അവിസ്മരണീയ യാത്രയയപ്പ് നല്‍കാന്‍ മത്സരിക്കുകയാണ്. കൊല്‍ക്കത്തയിലെ സച്ചിനുത്സവം ഇങ്ങനെയൊക്കെയാണ്. ലിറ്റില്‍ മാസ്റ്റര്‍ക്ക് ആശംസയര്‍പ്പിച്ചു കൊണ്ടുള്ള ടാബ്ലോകള്‍ നഗരം കീഴടക്കിയിരിക്കുന്നു. ടെസ്റ്റ് അവസാനിക്കുന്നതോടെ മാത്രമേ ഇത് പിന്‍വലിക്കൂ.

സച്ചിന്റെ കരിയര്‍ ഫോട്ടോ എക്‌സിബിഷനാണ് എടുത്തുപറയേണ്ട മറ്റൊന്ന്. സച്ചിന്റെ മുഖം മുദ്രണം ചെയ്ത സ്വര്‍ണ നാണയമാണ് ടോസ് ചെയ്യാന്‍ ഉപയോഗിച്ചത്. ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ സച്ചിന് ആശംസയര്‍പ്പിച്ചുള്ള ഒരു ലക്ഷം ബ്രൗഷറുകളാണ് സ്റ്റേഡിയത്തില്‍ വിതരണം ചെയ്തത്. സച്ചിന്‍ മാസ്‌കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈഡന്‍.

കൊല്‍ക്കത്തയില്‍ സച്ചിനുത്സവം കൊടിയേറി

ടെസ്റ്റിന്റെ അവസാന ദിവസം ഈഡന്‍ഗാര്‍ഡനിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തും. 199 കിലോഗ്രാം റോസാപുഷ്പങ്ങളാണ് ഇതിന് വേണ്ടി നീക്കിവെച്ചിരിക്കുന്നത്. 199 സ്വര്‍ണ ഇലകളുള്ള വെള്ളിയില്‍ തീര്‍ത്ത ആല്‍മരം ടെസ്റ്റിന്റെ അവസാന ദിനം സച്ചിന് സമ്മാനിക്കും.

ശില്പി സുശാന്ത് റോയ് നിര്‍മിച്ച സച്ചിന്റെ മെഴുകു പ്രതിമ ഡ്രസിംഗ് റൂമിന് തൊട്ടടുത്തായി സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 200 കൂറ്റന്‍ സ്‌ക്രീനുകളില്‍ ടെസ്റ്റ് മത്സരം തത്‌സമയം സംപ്രേഷണം ചെയ്യുന്നു. സച്ചിനെ കുറിച്ച് മറ്റ് ഇതിഹാസ താരങ്ങള്‍ പറഞ്ഞത് ഇരുപത് ബില്‍ബോര്‍ഡുകളിലായി നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. മാച്ച് ടിക്കറ്റിന്‍മേല്‍ സച്ചിന്റെ ചിത്രം പതിച്ചിട്ടുണ്ട്.

മത്സരത്തിന്റെ ഇടവേളയില്‍ ഗ്രൗണ്ടില്‍ കൊല്‍ക്കത്ത സംഗീതഞ്ജന്‍ പിലൂ ഭച്ചാചാര്യ സച്ചിന് ആശംസ നേര്‍കുന്നു കൊണ്ട് സംഗീത വിരുന്നൊരുക്കുന്നു. നാലാം ദിനം സച്ചിനെ കുറിച്ചുള്ള പുസ്തകപ്രകാശനം ഈഡനില്‍ നടക്കുന്നുണ്ട്.

English summary
Kolkotha and Eden Garden celebrating Sachin's 199th Test in all possible manner.
പ്രതികരണം എഴുതൂ