Englishहिन्दीಕನ್ನಡதமிழ்తెలుగు

എഴുത്തെല്ലാംപിഴച്ച് ബംഗാള്‍ ക്രിക്കറ്റ്അസോസിയേഷന്‍

Published: Thursday, November 7, 2013, 11:44 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: അബദ്ധം പിണയുമ്പോള്‍ ഇങ്ങനെയുണ്ടോ ഒരു പിണയല്‍. ആദ്യം സച്ചിന്റെ പേര് തെറ്റിച്ചെഴുതി. ഇപ്പോഴിതാ സച്ചിന്റെ ഭാര്യയെ കയറി മിസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന് യാത്രയയപ്പ് നല്‍കാനുള്ള ആവേശം തലക്ക് പിടിച്ചോടുമ്പോഴാണ് ക്രിക്കറ്റ് അസോസിയേഷന് എട്ടിന്റെ പണി കിട്ടിയത്.

സ്റ്റേഡിയത്തിലെ ഇലക്‌ട്രോണിക് സ്‌കോര്‍ബോര്‍ഡിനരികെ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേര് അക്ഷരത്തെറ്റോടു കൂടിയാണുള്ളത്. അധികൃതരുടെ ശ്രദ്ധയിലേക്ക് ഈ തെറ്റ് ചൂണ്ടിക്കാണിച്ചതാകട്ടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും. പ്രീമാച്ച് പ്രസ് കോണ്‍ഫറന്‍സിനെത്തിയ ധോണി മാധ്യമപ്രവര്‍ത്തകരോട് ആദ്യം തന്നെ ചോദ്യമുന്നയിച്ചു. സ്റ്റേഡിയത്തിനുള്ളില്‍ സച്ചിന്റെ പേര് തെറ്റായെഴുതിവെച്ചത് ആരാണെന്നത് ആദ്യം പറയൂ എന്നായിരുന്നു ധോണി പറഞ്ഞത്.

എഴുത്തെല്ലാംപിഴച്ച് ബംഗാള്‍ ക്രിക്കറ്റ്അസോസിയേഷന്‍

മിസ്റ്റര്‍ അഞ്ജലി ടെണ്ടുല്‍ക്കര്‍ എന്നാണ് ഇലക്‌ട്രോണിക് സ്‌കോര്‍ബോര്‍ഡില്‍ തെളിഞ്ഞത്. ഭാര്യ അഞ്ജലിയും മകന്‍ അര്‍ജുനും ലഞ്ച് ബ്രേക്കിനിടെ സ്റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു ഇലക്‌ട്രോണിക് ബോര്‍ഡില്‍ സ്വാഗത സന്ദേശമെത്തിയത്. വെല്‍ക്കം മിസ്റ്റര്‍ അഞ്ജലി ടെണ്ടുല്‍ക്കര്‍ ആന്‍ഡ് മാസ്റ്റര്‍ അര്‍ജുന്‍ എന്ന് തെറ്റായെഴുതിയ സന്ദേശം മിനുട്ടുകള്‍ക്കുള്ളില്‍ തിരുത്തി.

മെഴുകു പ്രതിമയും എണ്‍പത് കുട്ടികളെ അണിനിരത്തി ഡ്രസിംഗ് റൂമിലേക്ക് ആനയിച്ചും ക്രിക്കറ്റ് അസോസിയേഷന്‍ സച്ചിന് വന്‍ സ്വീകരണം നല്‍കി. പക്ഷേ ഇതൊന്നും മാസ്റ്റബ്ലാസ്റ്റര്‍ക്ക് പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തിനാണിത്ര കോലാഹലം എന്നതാണ് സച്ചിന്റെ ശരീരഭാഷയത്രെ. ഇക്കാര്യം ധോണിയോട് മാധ്യമങ്ങള്‍ ആരാഞ്ഞു. മറ്റുള്ളവരുടെ ശരീരഭാഷ പഠിക്കലല്ല തന്റെ ജോലിയെന്നും ഇക്കാര്യം നിങ്ങളെല്ലാവരും അന്വേഷിക്കൂവെന്നും ക്യാപ്റ്റന്‍ മറുപടി കൊടുത്തു.

English summary
What's in a name? A lot when the person in question is none other than batting great Sachin Tendulkar who will play his 199th Test match at the Eden Gardens.
പ്രതികരണം എഴുതൂ