Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ ഏറ്റവുമധികം റണ്‍സടിച്ച മാസം!

Published: Wednesday, November 6, 2013, 10:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ചിരാഗ് ദോശിയെ അറിയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏറ്റവുമധികം റണ്‍സടിച്ചത് ഏതു മാസം? ഏത് ദിവസം? ക്രിക്കറ്റിലെ സ്ഥിതിവിവരകണക്കുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖരോട് ചോദിച്ചാല്‍ അവരൊന്ന് നെറ്റി ചുളിക്കും. അക്കാദമിക് സ്റ്റൈലിലുള്ള വിവരശേഖരണമാകും ഇവര്‍ പിന്തുടര്‍ന്നിട്ടുണ്ടാകുക. വ്യത്യസ്തനായൊരു സച്ചിന്‍ സ്‌പെഷ്യല്‍ സ്റ്റാറ്റിസ്റ്റിഷ്യനുണ്ട്. അയാളാണ് മുംബൈ സ്വദേശിയായ ചിരാഗ് ദോഷി.

ഇരുപത്തിനാലുകാരനായ ദോഷി ഹ്യൂമന്‍ റിസോഴ്‌സില്‍ എം ബി എക്കാരനാണ്. 2003 മുതല്‍ക്കാണ് സച്ചിന്റെ കണക്കുകള്‍ക്ക് പിറകെ പായാന്‍ ചിരാഗ് ആരംഭിച്ചത്. എല്ലാവരും സഞ്ചരിച്ച വഴികളില്‍ നിന്ന് മാറി നടക്കാന്‍ ആഗ്രഹിച്ച ചിരാഗ് സച്ചിന്‍ ഏത് മാസമാണ് കൂടുതല്‍ റണ്‍സടിച്ചതെന്നത് പോലുള്ള രസകരമായ കാര്യങ്ങളിലാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്.

സച്ചിന്‍ ഏറ്റവുമധികം റണ്‍സടിച്ച മാസം!

15837 ടെസ്റ്റ് റണ്‍സില്‍ പതിനെട്ട് ശതമാനം റണ്‍സും സച്ചിന്‍ നേടിയത് ഡിസംബറിലാണ്. ഞായറാഴ്ചകളോട് സച്ചിന് പ്രത്യേക മമതയുണ്ടെന്നും ചിരാഗ് ചൂണ്ടിക്കാട്ടുന്നു. സച്ചിന്റെ മികച്ച ഇന്നിംഗ്‌സും സ്‌കോറിംഗും ഞായറാഴ്ചകളിലാണത്രെ. 18426 ഏകദിന റണ്‍സില്‍ 3971 റണ്‍സും ഞായറാഴ്ചയാണ് നേടിയത്. 154 ഏകദിന വിക്കറ്റുകളില്‍ 33 എണ്ണം ഞായറാഴ്ചയാണ്.

സച്ചിനെ നേരില്‍ കാണണമെന്ന മോഹം സഫലമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ വാംഖഡെയില്‍ ടെസ്റ്റ് നടക്കുമ്പോള്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്ത സച്ചിന്‍ തന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയതും ചിരിച്ചതും ചിരാഗിനെ ത്രസിപ്പിച്ചു. പത്രവാര്‍ത്തകളിലൂടെ തന്നെക്കുറിച്ച് സച്ചിന്‍ അറിഞ്ഞാല്‍ നേരില്‍ കാണാന്‍ ക്ഷണിക്കുമെന്ന പ്രതീക്ഷ ചിരാഗിനുണ്ട്. അതിനിടെ, ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിഷ്യന്‍മാരുടെ സംഘടന എസ് സി എസ് ഐ ചിരാഗ് ദോഷിയെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. കൊല്‍ക്കത്ത: ചിരാഗ് ദോശിയെ അറിയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏറ്റവുമധികം റണ്‍സടിച്ചത് ഏതു മാസം? ഏത് ദിവസം? ക്രിക്കറ്റിലെ സ്ഥിതിവിവരകണക്കുകള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖരോട് ചോദിച്ചാല്‍ അവരൊന്ന് നെറ്റി ചുളിക്കും. അക്കാദമിക് സ്റ്റൈലിലുള്ള വിവരശേഖരണമാകും ഇവര്‍ പിന്തുടര്‍ന്നിട്ടുണ്ടാകുക. വ്യത്യസ്തനായൊരു സച്ചിന്‍ സ്‌പെഷ്യല്‍ സ്റ്റാറ്റിസ്റ്റിഷ്യനുണ്ട്. അയാളാണ് മുംബൈ സ്വദേശിയായ ചിരാഗ് ദോഷി.

ഇരുപത്തിനാലുകാരനായ ദോഷി ഹ്യൂമന്‍ റിസോഴ്‌സില്‍ എം ബി എക്കാരനാണ്. 2003 മുതല്‍ക്കാണ് സച്ചിന്റെ കണക്കുകള്‍ക്ക് പിറകെ പായാന്‍ ചിരാഗ് ആരംഭിച്ചത്. എല്ലാവരും സഞ്ചരിച്ച വഴികളില്‍ നിന്ന് മാറി നടക്കാന്‍ ആഗ്രഹിച്ച ചിരാഗ് സച്ചിന്‍ ഏത് മാസമാണ് കൂടുതല്‍ റണ്‍സടിച്ചതെന്നത് പോലുള്ള രസകരമായ കാര്യങ്ങളിലാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്.

15837 ടെസ്റ്റ് റണ്‍സില്‍ പതിനെട്ട് ശതമാനം റണ്‍സും സച്ചിന്‍ നേടിയത് ഡിസംബറിലാണ്. ഞായറാഴ്ചകളോട് സച്ചിന് പ്രത്യേക മമതയുണ്ടെന്നും ചിരാഗ് ചൂണ്ടിക്കാട്ടുന്നു. സച്ചിന്റെ മികച്ച ഇന്നിംഗ്‌സും സ്‌കോറിംഗും ഞായറാഴ്ചകളിലാണത്രെ. 18426 ഏകദിന റണ്‍സില്‍ 3971 റണ്‍സും ഞായറാഴ്ചയാണ് നേടിയത്. 154 ഏകദിന വിക്കറ്റുകളില്‍ 33 എണ്ണം ഞായറാഴ്ചയാണ്.

സച്ചിനെ നേരില്‍ കാണണമെന്ന മോഹം സഫലമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ വാംഖഡെയില്‍ ടെസ്റ്റ് നടക്കുമ്പോള്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്ത സച്ചിന്‍ തന്റെ വിളി കേട്ട് തിരിഞ്ഞു നോക്കിയതും ചിരിച്ചതും ചിരാഗിനെ ത്രസിപ്പിച്ചു. പത്രവാര്‍ത്തകളിലൂടെ തന്നെക്കുറിച്ച് സച്ചിന്‍ അറിഞ്ഞാല്‍ നേരില്‍ കാണാന്‍ ക്ഷണിക്കുമെന്ന പ്രതീക്ഷ ചിരാഗിനുണ്ട്. അതിനിടെ, ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിഷ്യന്‍മാരുടെ സംഘടന എസ് സി എസ് ഐ ചിരാഗ് ദോഷിയെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

English summary
Chirag doshy is the man who collects Intersting statistics about Sachin cricket career.
പ്രതികരണം എഴുതൂ