Englishहिन्दीಕನ್ನಡதமிழ்తెలుగు

കഴിക്കാന്‍ സച്ചിന്റെ കവര്‍ ഡ്രൈവെടുക്കട്ടെ

Published: Wednesday, November 6, 2013, 13:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: എവിടെയൊക്കെയാണ് സച്ചിന്‍? ടോസിനുള്ള നാണയത്തിലും ഗ്യാലറിയിലെ കൂറ്റന്‍ ഫഌക്‌സിലും മാത്രമല്ല, കൊല്‍ക്കത്തയിലെ ഹോട്ടല്‍ മെനുവിലും സച്ചിന്‍ തരംഗം കാണാം. ഇന്ത്യയുടെയും വെസ്റ്റിന്‍ഡീസിന്റെയും താരങ്ങള്‍ തങ്ങുന്ന താജ് ബംഗാളിലെ ഭക്ഷണ മെനുവില്‍ കവര്‍ ഡ്രൈവ് ഇന്‍ ദ ലെജന്‍സ് സ്റ്റൈല്‍ തയ്യാറായി നില്‍ക്കുന്നു.

ചെറിയ പലഹാരങ്ങള്‍ക്കും ക്രിക്കറ്റ് പേരുകളാണ്. ബിഹൈന്‍ഡ് ദ സ്റ്റംപ് എന്നാല്‍ ഒരു കോഴിയിറച്ചി വിഭവം. ലെഗ് ഗ്ലാന്‍സ് എന്നാല്‍ മുംബൈയിലെ തെരുവുകളില്‍ പ്രധാനമായും കാണുന്ന തക്കാളി സാന്‍ഡ്‌വിച് ഐറ്റം. മീന്‍ വിഭവത്തിന്റെ പേര് ബൗണ്ടറി.

കഴിക്കാന്‍ സച്ചിന്റെ കവര്‍ ഡ്രൈവെടുക്കട്ടെ

ഓവര്‍ ദ സ്‌ക്വയര്‍ ലെഗ്, ഹൂക്ക്, ലാറ്റ് കട്ട്, സ്‌ക്വയര്‍ കട്ട് എന്നിങ്ങനെ പോകുന്നു ഭക്ഷണവിഭവങ്ങളിലെ ക്രിക്കറ്റ് തരംഗം. എല്ലാം, സച്ചിന്റെ 199താം ടെസ്റ്റിന്റെ ഭാഗമായിട്ടുള്ളത്. കൊല്‍ക്കത്ത ടെസ്റ്റ് കഴിയുന്നതോടെ ഈ വിഭവങ്ങളും മെനുവില്‍ നിന്ന് റിട്ടയര്‍ ചെയ്യും.

കൊല്‍ക്കത്തയില്‍ ടെസ്റ്റ് കളിക്കാനെത്തിയ സച്ചിന് രാജകീയ സ്വീകരണമാണ് നഗരത്തില്‍ ലഭിക്കുന്നത്. ടീം ബസ്സില്‍ നിന്ന് ഇറങ്ങിയ സച്ചിന്‍ കാണുന്നത് തന്റെ വിവിധ ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട് ധരിച്ച എണ്‍പത് സ്‌കൂള്‍ കുട്ടികളെയാണ്. ടീഷര്‍ട്ടിന് മുകളില്‍ 199 എന്നെഴുതിയിരുന്നു. സച്ചിനെ ഡ്രസിംഗ് റൂമിലേക്ക് ആനയിച്ചത് കുട്ടികളായിരുന്നു.

വലിയൊരു സ്വീകരണം നല്‍കിയതില്‍ സന്തോഷമറിയിച്ച സച്ചിന്‍ താന്‍ ക്രിക്കറ്റിനേക്കാളും വലിയ താരമല്ലെന്നും ടീമിലെ അംഗങ്ങളില്‍ ഒരുവനാണെന്നും അധികൃതരെ അറിയിച്ചുതായും റിപ്പോര്‍ട്ടുണ്ട്.

English summary
Kolkata hotel names menu after Sachin Tendulkar
പ്രതികരണം എഴുതൂ