Englishहिन्दीಕನ್ನಡதமிழ்తెలుగు

രോഹിതിനെ ക്യൂറേറ്റര്‍ പിച്ചില്‍ കയറ്റിയില്ല

Published: Wednesday, November 6, 2013, 10:32 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെ ക്യുറേറ്റര്‍ പ്രബിര്‍ മുഖര്‍ജി തടഞ്ഞു. ഈഡന്‍ ഗാര്‍ഡനില്‍ ഒരുക്കിയ പിച്ച് പരിശോധിക്കാനെത്തിയ രോഹിതിനെയാണ് ക്യൂറേറ്റര്‍ തടഞ്ഞത്. ക്യാപ്റ്റനും കോച്ചിനും മാത്രമേ പിച്ച് പരിശോധിക്കാന്‍ അനുവാദമുള്ളൂവെന്ന ബോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് മുഖര്‍ജി രോഹിതിനെ തിരിച്ചയച്ചത്.

വലിയ കര്‍ക്കശക്കാരനായ മുഖര്‍ജിയാണ് വര്‍ഷങ്ങളായി ഈഡനിലെ പിച്ച് തയ്യാറാക്കുന്നത്. കാര്‍ക്കശ്യത്തിന്റെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള മുഖര്‍ജി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ക്യുറേറ്ററുടെ പെരുമാറ്റത്തില്‍ രോഹിത് നീരസം പ്രകടിപ്പിച്ചാണ് പിന്‍വാങ്ങിയത്. അതേ സമയം, ടീം ഇന്ത്യ കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറുടെ അപേക്ഷ മാനിച്ച് പേസര്‍മാരായ ഇഷാന്ത് ശര്‍മക്കും ഭുവനേശ്വര്‍ കുമാറിനും പിച്ചിനരികെ ഒന്നെത്തി നോക്കാന്‍ മുഖര്‍ജി അനുവാദം നല്‍കി.

രോഹിതിനെ ക്യൂറേറ്റര്‍ പിച്ചില്‍ കയറ്റിയില്ല

ഏകദിന ക്രിക്കറ്റില്‍ ആസ്‌ത്രേലിയക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയതിന്റെ ആവേശത്തില്‍ കൊല്‍ക്കത്തയിലെത്തിയ രോഹിതിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. പക്ഷേ, ക്യുറേറ്റര്‍ പ്രബിര്‍ മുഖര്‍ജിക്ക് മുന്നില്‍ ഇതൊന്നും വിലപ്പോയില്ല.

അതിനിടെ, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ സംഘാടന പാളിച്ച വെളിപ്പെടുത്തിക്കൊണ്ട് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റെ മീഡിയ കോണ്‍ഫറന്‍സ് റദ്ദ് ചെയ്യേണ്ടി വന്നു. ഉച്ചക്ക് ഒന്നേ മുക്കാലോടെ ഗെയില്‍ മാധ്യമങ്ങളെ കാണാനെത്തിയെങ്കിലും അവിടെ കൊല്‍ക്കത്ത പോലീസ് കമ്മീഷണറും ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും മറ്റൊരു വാര്‍ത്താ സമ്മേളനം നടത്തുന്നതിനാല്‍ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു.

English summary
Eden Gardens' curator stops India's star batsman Rohit Sharma from entering to pitch.
പ്രതികരണം എഴുതൂ