Englishहिन्दीಕನ್ನಡதமிழ்తెలుగు

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ

Published: Monday, November 4, 2013, 13:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ചാമ്പ്യന്‍സ് ട്രോഫി വരെ ഇന്ത്യന്‍ ടീം ശരിക്കും ചുമക്കുകയായിരുന്നു രോഹിത് ശര്‍മയെ. ടീമിന് ഭാരം എന്ന നിലയില്‍ നിന്നും ടീമിന്റെ ഭാരം ഏറ്റെടുത്ത് കളിക്കുകയാണ് രോഹിത് തന്റെ രണ്ടാം വരവില്‍. മികച്ച തുടക്കങ്ങള്‍ പോലും അലസമായി കളിച്ചു കളയുന്ന രോഹതല്ല ഇത്. ഏകദിനത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിത് ബാംഗ്ലൂരില്‍ അടിച്ചുകൂട്ടിയത്, 209 റണ്‍സ്.

158 പന്തില്‍ നിന്നാണ് രോഹിത് 209 റണ്‍സിലെത്തിയത്. സച്ചിനും സേവാഗിനും പിന്നാലെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി കടക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. സേവാഗിന് പിന്നില്‍ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ എന്നീ നേട്ടങ്ങളും ബാംഗ്ലൂരില്‍ കുറിക്കാന്‍ രോഹിതിന് കഴിഞ്ഞു.

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ

എന്നാല്‍ ഒന്നാമനായിത്തന്നെ രോഹിത് കയ്യില്‍ വെക്കുന്ന ഒരു റെക്കോര്‍ഡുണ്ട്. ഒരിന്നിംഗ്്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡാണ് അത്. 11 സിക്‌സറുകള്‍ എന്ന ധോണിയുടെ ഇന്ത്യന്‍ റെക്കോര്‍ഡും 15 സിക്‌സറുകള്‍ എന്ന വാട്‌സന്റെ ലോക റെക്കോര്‍ഡും കടന്നാണ് രോഹിത് കുതിച്ചത്. 16 സിക്‌സറുകളാണ് ബാംഗ്ലൂരില്‍ രോഹിത സ്വന്തമാക്കിയത്.

കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് കടക്കുന്ന നാലാമത്തെ ബാറ്റ്്‌സമാനാകാനും കരിയറില്‍ 3000 റണ്‍സ് കടക്കാനും രോഹിതിന് സാധിച്ചു. ശിഖര്‍ ധവാനൊപ്പം ഓപ്പണിഗ് വിക്കറ്റില്‍ അടിച്ചുകൂട്ടുന്ന റെക്കോര്‍ഡുകള്‍ക്ക് പുറമേയാണിത്.

English summary
Rohit breaks Australia and records in his 209 innings in Bangalore. he became the first batsman to hit 16 sises in an innings.
പ്രതികരണം എഴുതൂ